കീഴാറ്റൂര്‍: വയല്‍ക്കിളി സമര നായകന് സുരേഷ് കീഴാറ്റൂരും നമ്പ്രാടത്ത് ജാനകിയും ഐക്യദാര്‍ഢ്യവുമായി ബിജെപി സമര വേദിയിലെത്തി. സമരം അറിഞ്ഞ് രാവിലെതന്നെ ഇരുവരും വയല്‍ക്കിളി പ്രവര്‍ത്തകരും വയലില്‍ എത്തിയിരുന്നു.
ആറന്മുളയില് ശോഭാ സുരേന്ദ്രനും സിപിഎം നേതാവ് ടി.എന്‍.സീമയ്ക്കും ഒന്നിച്ച് സമരം ചെയ്യാമെങ്കില്‍,ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കും ആര്‍എസ്എസുകാര്‍ക്കും ഒന്നിച്ച് സമരം ചെയ്യാമെങ്കില്‍ വയല്‍ക്കിളികള്‍ക്ക് കീഴാറ്റൂരില്‍ അതാകാമെന്നും ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ച പരിസ്ഥിതി പ്രിതജ്ഞ ചൊല്ലി കൊടുക്കു മുമ്പ് നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു. ഇരുവരേയും ബിജെപി നേതാക്കള്‍ ഷാളണിയിച്ച് ആദരിച്ചു. നമ്പ്രാടത്ത് ജാനകിയമ്മ മാര്‍ച്ച് നയിച്ച പി.കെ.കൃഷ്ണദാസിന് കതിര്കറ്റയും പാള തൊപ്പിയും നല്കി ആദരിച്ചു. നന്ദി ഗ്രാമില്‍ നിന്നും ബിജെപി ദേശീയ സെക്രട്ടറികൂടിയായ രാഹുല്‍ സിന്‍ഹ കൊണ്ടു വന്ന മണ്ണ് ജാനകിയമ്മ ഏറ്റുവാങ്ങുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: