കണ്ണൂര്‍: കീഴാററൂര്‍ വിഷയത്തില്‍ സിപിഎം കാപട്യം കൈവെടിയണമെന്ന് ബിജെപി സംസ്ഥാന സെല്‍ കോഡിനേറ്റര്‍ കെ.രഞ്ചിത്ത് പറഞ്ഞു. ബിജെപി കണ്ണൂര്‍ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ‘കീഴടങ്ങില്ല കീഴാറ്റൂര്‍’ എന്ന പേരില്‍ ഇന്നലെ നടത്തിയ കര്‍ഷകരക്ഷാ മാര്‍ച്ചിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വന്‍കിട കോര്‍പ്പറേറ്റ് ലോബികള്‍ക്കു വേണ്ടിയാണ് സിപിഎം നില കൊളളുന്നത്. കോടികളുടെ അഴിമതിയാണ് വയല്‍ക്കിളി സമരത്തെ സിപിഎം എതിര്‍ക്കുന്നതിന് പിന്നിലുളളത്. സാമ്പത്തിക ലാഭം കണ്ടാണ് അലൈന്റ്മെന്റ് മാറ്റുന്നതിന് സിപിഎം കൂട്ടുനിന്നതെന്നും അതിജീവനത്തിനു വേണ്ടിയുളള കീഴാറ്റൂരിലെ സമരത്തെ ഏതറ്റവരേയും ബിജെപി മുന്നോട്ട് കൊണ്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: