കന്റോണ്‍മെന്റിലെ കുടിയിറക്കല്‍ പ്രശ്‌നം: വ്യപാരി മാര്‍ച്ചില്‍ സംഘര്‍ഷം: പോലീസുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്ക്

Tuesday 3 April 2018 11:30 pm IST

 

കണ്ണൂര്‍: ജില്ലാ ആശുപത്രിക്ക് സമീപത്തുള്ള 36 കടമുറികള്‍ ഒഴിഞ്ഞുപോകണമെന്ന പട്ടാളത്തിന്റെ അന്ത്യശാസനത്തിനെതിരെ കന്റോണ്‍മെന്റിലേക്ക് വ്യാപാരികള്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസുകാര്‍ ഉള്‍പ്പെടെ അഞ്ചോളം പേര്‍ക്ക് പരിക്കേറ്റു. മാര്‍ച്ചിനിടയില്‍ സ്ഥലത്തെത്തിയ കന്റോണ്‍മെന്റ് സിഇഒ വിനോദ് വിഘ്‌നേശ്വരനെ വ്യാപാരികള്‍ തടഞ്ഞതാണ്  സംഘര്‍ഷത്തിന് കാരണമായത്. സിഇഒയെ തടഞ്ഞ വ്യാപാരികളെ പോലീസ് ബലം പ്രയോഗിച്ച് നീക്കുന്നതിനിടെ പോലീസും വ്യാപാരികളും ഏറ്റുമുട്ടുകയായിരുന്നു. സംഭവത്തില്‍ ഷമറുദ്ദിന്‍, എം.പി.റയീസ്, സിറ്റി എഎസ്‌ഐ രാജേന്ദ്രന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഇന്നലെ രാവിലെ 11 മണിയോെടയാണ് കന്റോണ്‍മെന്റ് പരിസരത്തെ വ്യാപാരികളുടെ നേതൃത്വത്തില്‍ കന്റോണ്‍മെന്റിലേക്ക് മാര്‍ച്ച് നടത്തിയത്. വ്യാപാരികള്‍, അവരുടെ കുടുംബാംഗങ്ങള്‍, വ്യാപാരി വ്യവസായി സമിതി എന്നിവരുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.