കീഴാറ്റൂര്‍: കീഴാറ്റൂരില്‍ വയല്‍ നികത്തി ബൈപ്പാസ് നിര്‍മ്മിക്കുന്നതിനെതിരെ സമരം നടത്തുന്ന കര്‍ഷക സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന സിപിഎമ്മുകാര്ത്ത് പെരുച്ചാഴിയുടെ സ്വഭാവമാണെന്ന് സിനിമ സംവിധായകനായ അലിഅക്ബര്‍ പറഞ്ഞു. ബിജെപി കണ്ണൂര്‍ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇന്നലെ ‘കീഴടങ്ങില്ല കീഴാറ്റൂര്‍’ എന്ന പേരില്‍ നടന്ന കര്‍ഷകരക്ഷാ മാര്‍ച്ചിന്റെ ഉദ്ഘാടനം ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പെരുച്ചാഴികള്‍ മണ്ണ് തുരയ്ക്കുകയും മറ്റൊരിടത്ത് നിക്ഷേപിക്കുകയും ചെയ്യും. ഇതേ രീതിയിലാണ് മണ്ണെടുക്കാനും മണ്ണിടാനും സിപിഎം കീഴാറ്റൂരില്‍ ശ്രമം നടത്തുന്നത്. സമര വിരുദ്ധരായ സിപിഎമ്മുകാരെ പുകച്ച് ചാടിക്കാനുളളതാണ് ബിജെപിയുടെ മാര്‍ച്ച്. വയല്‍ നശിച്ചാലും പണം മാത്രം മതി എന്ന ചിന്ത മാത്രമാണ് സിപിഎമ്മിനുളളത്. എല്ലാം ഞങ്ങള്‍ക്കു മതി, ജനങ്ങള്‍ക്ക് ഒന്നും വേണ്ട. ഭൂമിക്കും പ്രകൃതിക്കും സംസ്ക്കാരത്തിനു വേണ്ടിയുളളതാണ് സമരം. മണ്ണിനെ നമിക്കുന്ന കീഴാറ്റൂരിലെ ജനങ്ങളോടൊപ്പം എന്നും താനുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: