ഇന്ത്യ സ്‌കില്‍സ് കേരള 2018': ജില്ലാ മത്സരങ്ങള്‍ ആരംഭിച്ചു

Tuesday 3 April 2018 11:38 pm IST

 

കണ്ണൂര്‍: യുവജനങ്ങളുടെ നൈപുണ്യവികസനം ലക്ഷ്യമാക്കി തൊഴില്‍വകുപ്പിന്റെ കീഴിലുള്ള വ്യവസായ പരിശീലന വകുപ്പും കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സും സംയുക്തമായി സംഘടിപ്പിക്കുന്ന 'ഇന്ത്യ സ്‌കില്‍സ് കേരള 2018' ന്റെ ത്രിദിന ജില്ലാതല മത്സരങ്ങള്‍ ആരംഭിച്ചു. 

കണ്ണൂര്‍, കണ്ണൂര്‍(ഡബ്യു), മാടായി (എസ്സിഡിഡി) എന്നിവിടങ്ങളിലെ ഐടിഐകളില്‍ 14 ട്രേഡുകളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. കണ്ണൂരില്‍ എട്ടു ട്രേഡുകളിലായി 209 പേര്‍ മത്സരത്തില്‍ പങ്കെടുത്തു. മത്സരങ്ങളുടെ ജില്ലാതല ഉദ്ഘാടനം എടക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിസി പി നിര്‍വഹിച്ചു. മത്സരങ്ങള്‍ വ്യാഴാഴ്ച സമാപിക്കും.  

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.