കണ്ണൂര്‍: കലാതീരം കോളയാട് മഹോത്സവം 2018 നാളെ മുതല്‍ 16 വരെ കോളയാട് പഞ്ചായത്ത് മൈതാനിയില്‍ നടക്കും. അഞ്ചിന് വൈകിട്ട് ഏഴിന് ഇ.പി.ജയരാജന് എംഎല്‍എ എക്സിബിഷന് ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ചടങ്ങില്‍ ഈ വര്‍ഷത്തെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വാങ്ങിയ മാസ്റ്റര്‍ അഭിനന്ദിനെ അനുമോദിക്കും. 100 അടി നീളവും 24 അടി ഉയരവുമുള്ള വിമാനത്തിന്റെ ആകൃതിയിലാണ് എക്സിബിഷന്റെ പ്രവേശനകവാടം രൂപകല്പന ചെയ്തിരിക്കുന്നത്. ഐആര്‍പി സിയുടെയും കുടുംബശ്രീയുടെയും സഹകരണത്തോടെയാണ് പരിപാടി നടത്തുന്നത്. ഇതില്‍ നിന്നും കിട്ടുന്ന തുക ജീവകാരുണ്യപ്രവര്‍ത്തനത്തിന് ഉപയോഗിക്കും. വാര്‍ത്താസമ്മേളനത്തില്‍ പി.രവി, പി.രതീഷ്, ഇ.ഐ.ലിതേഷ്, പി.സി.രാജീവന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: