സിന്ധുവും ശ്രീകാന്തും ടോപ്പ് സീഡുകള്‍

Wednesday 4 April 2018 3:05 am IST
"undefined"

ഗോള്‍ഡ് കോസ്റ്റ്: ഇന്ത്യന്‍ താരങ്ങളായ കെ. ശ്രീകാന്തിനും പി. വി. സിന്ധുവിനും  കോമണ്‍വെല്‍ത്ത് ഗെയിംസ് ബാഡ്മിന്റണിന്റെ പുരുഷ, വനിതാ വിഭാഗങ്ങളില്‍ ഒന്നാം സീഡ് ലഭിച്ചു. ബാഡ്മിന്റണ്‍ സിംഗിള്‍സ് മത്സരങ്ങള്‍ പത്തിന് കറാറ സ്‌പോര്‍ട്‌സ് സെന്ററിലാണ് തുടങ്ങുക.

ഒന്നാം സീഡായ സിന്ധുവിനും കെ ശ്രീകാന്തിനും ആദ്യ റൗണ്ടില്‍ ബൈ ലഭിച്ചു. രണ്ടാം റൗണ്ടില്‍ സിന്ധു ഫാക്ക്‌ലന്‍ഡ് ഐലന്‍ഡിന്റെ സോയി മോറീസിനെ എതിരിടും. ഫൈനലിലേക്കുള്ള പ്രയാണത്തിനിടയ്ക്ക് സിന്ധുവിന് കഴിഞ്ഞ തവണത്തെ കോമണ്‍വെല്‍ത്ത് ഗെയിംസ് ചാമ്പ്യന്‍ മിച്ച്‌ലെ ലീയെ നേരിടേണ്ടിവരും. മൂന്നാം സീഡായ മിച്ച്‌ലെ ലീ അന്ന് സെമിയില്‍ സിന്ധുവിനെ തോല്‍പ്പിച്ചിരുന്നു.

മുന്‍ ലോക ഒന്നാം നമ്പറായ സൈന നെഹ്‌വാള്‍ രണ്ടാം റൗണ്ടില്‍ എല്‍സി ഡി വില്ലിയേഴ്‌സിനെ നേരിടും.

പുരുഷ വിഭാഗത്തിലെ ഒന്നാം സീഡുകാരനായ കെ ശ്രീകാന്ത് രണ്ടാം റൗണ്ടില്‍ ഫിജിയുടെ ലിയാം ഫോങിനെ നേരിടും. സെമിയില്‍ മിക്കവാറും 2010 ലെ വെള്ളി മെഡല്‍ ജേതവായ രാജീവ് ഔസേപ്പായിരിക്കും ശ്രീകാന്തിന്റെ എതിരാളി.

മൂന്നാം സീഡായ എച്ച്്. എസ്. പ്രണോയ് രണ്ടാം റൗണ്ടില്‍, പോള്‍ ക്രിസ്റ്റഫറും സ്റ്റീവ് മാല്‍ക്കോസെയ്‌നും തമ്മിലുള്ള മത്സരത്തിലെ വിജയിയെ എതിരടും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.