കാക്കി ചുവക്കുന്നു; അശ്ലീല സന്ദേശമയച്ച അസോസിയേഷന്‍ നേതാവിനെതിരെ കേസില്ല

Wednesday 4 April 2018 3:05 am IST
അടൂര്‍ സായുധ പോലീസ് ക്യാമ്പില്‍ നിന്ന് മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥനായി എത്തിയതാണ് ഇയാള്‍. സംഘടനാ നേതാവും പോലീസിലെ ബ്രാഞ്ച് അംഗവും ആയതിനാലാണ് ഇദ്ദേഹം മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിയത്.
"undefined"

കോഴിക്കോട്: ഭാര്യയുടെ സഹോദരിക്ക് അശ്ലീല സന്ദേശമയച്ച മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥനെതിരെയുള്ള കേസ് പാര്‍ട്ടി ഇടപെട്ട് മുക്കി. പോലീസ് അസോസിയേഷന്‍ എക്‌സിക്യുട്ടീവ് അംഗത്തിനെതിരെ ഭാര്യ പരാതി നല്‍കിയിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും എഫ്‌ഐആര്‍ ഇടാന്‍ പോലും പോലീസ് തയ്യാറായിട്ടില്ല. 

അടൂര്‍ സായുധ പോലീസ് ക്യാമ്പില്‍ നിന്ന് മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥനായി എത്തിയതാണ് ഇയാള്‍. സംഘടനാ നേതാവും പോലീസിലെ ബ്രാഞ്ച് അംഗവും ആയതിനാലാണ് ഇദ്ദേഹം മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിയത്. ഭാര്യാ സഹോദരിയുടെ ഫോണില്‍ നിരന്തരം അശ്ലീല വീഡിയോകളും സന്ദേശവും അയച്ചതോടെ കരുനാഗപ്പള്ളി പോലീസിലും കൊല്ലം കമ്മീഷണര്‍ക്കും ഭാര്യയും സഹോദരിയും പരാതി നല്‍കി. 

വകുപ്പുതല അന്വേഷണത്തിന് കൊല്ലം വനിതാ സെല്‍ സിഐയെ ചുമതപ്പെടുത്തി. പക്ഷെ നടപടി ഉണ്ടായില്ല. സിപിഎം ജില്ലാ നേതൃത്വം ഇടപെട്ട് നടപടി തടഞ്ഞു. തിരക്കുകള്‍ കാരണം അന്വേഷണം നടക്കുന്നില്ല എന്നാണ് പോലീസ് വിശദീകരണം. 

പോലീസുകരാനെ കൊല്ലം എആര്‍ ക്യാമ്പിലേക്ക് മാറ്റിയതല്ലാതെ യാതൊരു നടപടിക്കും വകുപ്പ് തയ്യാറായിട്ടില്ല. സാധാരണ ഗതിയില്‍ ഈ തരത്തിലെ കേസില്‍ എഫ്‌ഐആര്‍ രേഖപ്പെടുത്തികേസ് എടുക്കേണ്ടതാണ്. സിപിഎം കൊല്ലം ജില്ലാ കമ്മറ്റിയും പോലീസിലെ പാര്‍ട്ടിനേതാക്കളും ഇടപെട്ടതോടെ അന്വേഷണവും നടപടിയും അനന്തമായി നീളുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.