ഒളി ക്യാമറയില്‍ കുടുങ്ങിയ സിപിഐ ജില്ലാ സെക്രട്ടറിയെ നീക്കി

Wednesday 4 April 2018 3:51 am IST
സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം നടത്താന്‍ തീരുമാനിച്ച സാഹചര്യത്തില്‍ ജില്ലാസെക്രട്ടറി സ്ഥാനത്ത് തുടരുന്നത് ധാര്‍മ്മികതയ്ക്ക് ചേരില്ലെന്ന് കൗണ്‍സില്‍ യോഗത്തില്‍ അറിയിക്കുകയും, കൗണ്‍സില്‍ അത് അംഗീകരിക്കുകയുമായിരുന്നുവെന്നാണ് പാര്‍ട്ടി പറയുന്നത്.
"undefined"

കല്‍പറ്റ: വയനാട്ടില്‍ മിച്ചഭൂമി സ്വകാര്യഭൂമിയാക്കിയ  ഇടപാടില്‍ ഒളിക്യാമറയില്‍ കുടുങ്ങിയ സിപിഐ ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകരയെ നീക്കി. സംഭവത്തെ കുറിച്ച് പാര്‍ട്ടി തലത്തില്‍ അന്വേഷണം നടത്താന്‍ ജില്ലാ കൗണ്‍സില്‍ ശുപാര്‍ശ ചെയ്തു. പാര്‍ട്ടിതല അന്വഷണം പൂര്‍ത്തിയാകുന്നത് വരെ സിപിഐ ദേശീയ കൗണ്‍സില്‍ അംഗം കെ. രാജന്‍ എംഎല്‍എ ജില്ലാ സെക്രട്ടറി സ്ഥാനം വഹിക്കും.

സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം നടത്താന്‍ തീരുമാനിച്ച സാഹചര്യത്തില്‍ ജില്ലാസെക്രട്ടറി സ്ഥാനത്ത് തുടരുന്നത് ധാര്‍മ്മികതയ്ക്ക് ചേരില്ലെന്ന് കൗണ്‍സില്‍ യോഗത്തില്‍ അറിയിക്കുകയും, കൗണ്‍സില്‍ അത് അംഗീകരിക്കുകയുമായിരുന്നുവെന്നാണ് പാര്‍ട്ടി പറയുന്നത്. ഭൂമിവിവാദം പാര്‍ട്ടിക്കെതിരായ ബോധപൂര്‍വമായ ആക്രമണമാണെന്നും ഇത്തരം അസൂത്രിത അക്രമങ്ങളെ ഗൗരവമായി കാണുമെന്നും സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യന്‍ മൊകേരി പത്രസമ്മേളനത്തില്‍ പറഞ്ഞു.

വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ വയനാട് ഡെപ്യൂട്ടി കളക്ടര്‍ സോമനാഥനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. വയനാട് കളക്ട്രേറ്റിലെ രണ്ട് റവന്യൂ ഓഫീസുകള്‍ അടച്ചുപൂട്ടി. സംഭവത്തില്‍ സബ് കളക്ടര്‍ അന്വേഷണം നടത്തുമെന്നും, അതിനുശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും റവന്യൂ മന്ത്രിയും വയനാട് ജില്ലാ കളക്ടറും പ്രതികരിച്ചു. ഇതിനിടെ, വാര്‍ത്ത പുറത്തുവിട്ട ചാനല്‍ റിപ്പോര്‍ട്ടര്‍ക്കെതിരെ സിപിഐയുടെ യുവജന വിഭാഗം വധഭീഷണി മുഴക്കിയതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.