കാലിഫോര്‍ണിയ: അമേരിക്കയിലെ വടക്കന്‍ കാലിഫോര്‍ണിയയില്‍ യൂ ട്യൂബ് ആസ്ഥാനത്തുണ്ടായ വെടിവയ്പില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഒരു സ്ത്രീയുടെ മൃതദേഹവും ഇവിടെനിന്നും കണ്ടെത്തിയിട്ടുണ്ട്. ഇവരാണ് അക്രമണം നടത്തിയതെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു.
പ്രാദേശിക സമയം പകല്‍ 12.45നാണ് സംഭവം. പരിക്കേറ്റവരെ സാന്‍ഫ്രാന്‍സിസ്കോയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം.
1,700 ജീവനക്കാരാണ് യുട്യൂബ് ആസ്ഥാനത്ത് ജോലിചെയ്യുന്നത്. സംഭവത്തെ തുടര്‍ന്ന് എല്ലാവരെയും ഒഴിപ്പിച്ചു. പോലീസ് നടപടികള്‍ തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: