വീഡിയോ മോര്‍ഫ് കേസിലെ മുഖ്യപ്രതി പിടിയില്‍

Wednesday 4 April 2018 9:41 am IST
സംഭവം അറിഞ്ഞിട്ടും പൊലീസില്‍ അറിയിക്കുകയോ ബിബീഷിനെതിരെ നടപടി എടുക്കുകയോ ചെയ്യാത്തതിനാണ് സ്റ്റുഡിയോ ഉടമകളെ അറസ്റ്റ് ചെയ്തത്. ബിബീഷിന്റെ പക്കല്‍ നിന്നും നൂറു കണക്കിന് മോര്‍ഫ് ചെയ്ത ചിത്രങ്ങളാണ് പോലീസ് കണ്ടെടുത്തത്.
"undefined"

കോഴിക്കോട്: കോഴിക്കോട് വടകരയില്‍ സ്ത്രീകളുടെ വീഡിയോ മോര്‍ഫ് ചെയ്ത സംഭവത്തില്‍ മുഖ്യപ്രതി ബിബീഷ് പിടിയില്‍. ഇടുക്കിയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.  സംഭവത്തില്‍ പ്രതിയെ പിടികൂടാത്തതിനെതിരെ വലിയ പ്രതിഷേധം ഉണ്ടായിരുന്നു. ഇതേ തുടര്‍ന്ന് ഇന്നലെ ബിബീഷിന് വേണ്ടി പോലീസ് ലുക്ക്ഔട്ട് നോട്ടീസും ഇറക്കിയിരുന്നു.

കേസില്‍ സ്റ്റുഡിയോ ഉടമകളെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കുണ്ടുതോട്ടില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന രണ്ടുപേരും വയനാട്ടിലേക്ക് പോകാനുള്ള ശ്രമത്തിനിടെയാണ് പിടിയിലാകുന്നത്.

സംഭവം അറിഞ്ഞിട്ടും പൊലീസില്‍ അറിയിക്കുകയോ ബിബീഷിനെതിരെ നടപടി എടുക്കുകയോ ചെയ്യാത്തതിനാണ് സ്റ്റുഡിയോ ഉടമകളെ അറസ്റ്റ് ചെയ്തത്. ബിബീഷിന്റെ പക്കല്‍ നിന്നും നൂറു കണക്കിന് മോര്‍ഫ് ചെയ്ത ചിത്രങ്ങളാണ് പോലീസ് കണ്ടെടുത്തത്.

വിവാഹ വീഡിയോകളില്‍ നിന്നുള്‍പ്പെടെയുള്ള 46000 ചിത്രങ്ങളും ഹാര്‍ഡ് ഡിസ്‌കില്‍ നിന്നും പോലീസ് കണ്ടെടുത്തിരുന്നു. വിവാഹ വീഡിയോയിലെ സ്ത്രീകളുടെയും, പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ അശ്ലീല ചിത്രങ്ങളുമായി കൂട്ടിച്ചേര്‍ത്ത നിലയിലാണ് കണ്ടെടുത്തത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.