അരിസോണയില്‍ 'വിഷു മഹോത്സവം'

Wednesday 4 April 2018 10:23 am IST

ഫീനിക്‌സ്: കണിയുടെ ഐശ്വര്യവും, കൈനീട്ടവുമായി അരിസോണയിലെ മലയാളികള്‍ ഏപ്രില്‍ 15 ന് ഞാറാഴ്ച ഇന്തോ അമേരിക്കന്‍ കള്‍ച്ചറല്‍ സെന്ററില്‍ വച്ച് വിപുലമായി വിഷു ആഘോഷിക്കുന്നു. കേരളാ ഹിന്ദൂസ് ഓഫ് അരിസോണയാണ് ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. 

വിഷുക്കണി ദര്‍ശനവും, വിഷുക്കൈനീട്ടവും, വിഷുസദ്യയുമൊക്കെയായി പരമ്പരാഗത രീതിയിലാണ് വിഷു ആഘോഷം. ആഘോഷത്തോടനുബന്ധിച്ചു  ആരിസോണയിലെ കലാപ്രതിഭകള്‍ അവതരിപ്പിക്കുന്ന വിവിധ ഗാനങ്ങള്‍, ലഘു നാടകം, നൃത്യനൃത്യങ്ങള്‍ തുടങ്ങി കേരളത്തിന്റെ കലാസാംസ്‌കാരിക പൈതൃകവും പാരമ്പര്യവും വിളിച്ചോതുന്ന വിവിധ പരിപാടികള്‍ അരങ്ങേറും.  കലാപരിപാടികള്‍ക്ക്  മഞ്ജു രാജേഷ്, ദിവ്യ അനുപ് , സ്വപ്ന സജീവന്‍  എന്നിവര്‍ ചുക്കാന്‍ പിടിക്കും.

നന്മയുടെ ഉത്സവമായ  വിഷുവിന്റെ ചാരുത  ഒട്ടും ചോര്‍ന്നുപോകാതെ വളരെ മനോഹരവും കമനീയവുമായ രീതിയിലാണ് വിഷു ആഘോഷങ്ങള്‍ അണിയിച്ചൊരുക്കിയിരിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. നന്മയും സ്‌നേഹവും പരസ്പര സഹകരണവും കാംഷിക്കുന്ന ഈ  പുതുപിറവി ആഘോഷപരിപാടികള്‍ ഒരു വന്‍വിജയമാക്കി മാറ്റുവാന്‍ അരിസോണയിലെ മലയാളി സമൂഹത്തിന്റെ സാന്നിധ്യ സഹായ സഹകരണങ്ങള്‍ സാദരം പ്രതീക്ഷിക്കുന്നതായി കെഎച്ച്എ (KHA) യുടെ പ്രസിഡന്റ് ശ്രീ  ജോലാല്‍ കരുണാകരനും, ആഘോഷ കമ്മറ്റിക്കുവേണ്ടി ശ്യം രാജ് , വിജേഷ് വേണുഗോപാല്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയിലൂടെ അഭ്യര്‍ത്ഥിച്ചു. 

കൂടുതല്‍ വിവരങ്ങള്‍ക്ക് : www.khaaz.org or 480-246-7546/ 480-300-9189/ 623-332-1105.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.