ശിവലിംഗത്തിനു മുകളില്‍ ചവിട്ടി ചിത്രമെടുത്തു: യുവാവ് അറസ്റ്റില്‍

Wednesday 4 April 2018 10:33 am IST
തമിഴ്നാട് തിരുമൂര്‍ത്തി മണ്ഡപത്തിനു സമീപമുള്ള ശിവലിംഗത്തിനു മുകളില്‍ മുട്ടുകാല്‍ ചവിട്ടി നില്‍ക്കുന്ന ചിത്രം കഴിഞ്ഞ ദിവസമാണ് ഇയാള്‍ പോസ്റ്റ് ചെയ്തത്. ചെരുപ്പുമിട്ട് ശിവലിംഗത്തിനു മുകളില്‍ കാല്‍ വച്ചു നില്‍ക്കുന്ന ചിത്രം നിമിഷനേരം കൊണ്ടു തന്നെ വന്‍ പ്രതിഷേധങ്ങള്‍ക്കു കാരണമായി.
"undefined"

ചെന്നൈ: ശിവലിംഗത്തിനു മുകളില്‍ കാല്‍ ചവിട്ടി നിന്ന് ചിത്രമെടുക്കുകയും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്ത യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സദ്ദാം ഹുസൈന്‍(35) എന്ന ആളെയാണ് മാമല്ലപുരം പൊലീസ് അറസ്റ്റ് ചെയ്തത്.

തമിഴ്നാട് തിരുമൂര്‍ത്തി മണ്ഡപത്തിനു സമീപമുള്ള ശിവലിംഗത്തിനു മുകളില്‍ മുട്ടുകാല്‍ ചവിട്ടി നില്‍ക്കുന്ന ചിത്രം കഴിഞ്ഞ ദിവസമാണ് ഇയാള്‍ പോസ്റ്റ് ചെയ്തത്. ചെരുപ്പുമിട്ട് ശിവലിംഗത്തിനു മുകളില്‍ കാല്‍ വച്ചു നില്‍ക്കുന്ന ചിത്രം നിമിഷനേരം കൊണ്ടു തന്നെ വന്‍ പ്രതിഷേധങ്ങള്‍ക്കു കാരണമായി. തുടര്‍ന്ന് മതവികാരം വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി ഹിന്ദു മുന്നണി ഇയാള്‍ക്കെതിരെ മാമല്ലപുരം സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

തിരച്ചില്‍ ആരംഭിച്ചതോടെ, ഞായറാഴ്ച ഹുസൈന്‍ പൊലീസില്‍ കീഴടങ്ങി. റിമാന്റിലായ ഇയാളെ ചെങ്കല്‍പേട്ട് സബ് ജയിലിലേക്ക് മാറ്റി. ഇയാള്‍ക്കൊപ്പം ചിത്രത്തില്‍ നില്‍ക്കുന്ന വ്യക്തിക്കെതിരെയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.