പെട്രോളിനും ഡീസലിനും നികുതി കുറയ്ക്കില്ല

Wednesday 4 April 2018 10:45 am IST

തിരുവനന്തപുരം: പെട്രോളിനും ഡീസലിനുമുള്ള നികുതി കുറയ്ക്കില്ലെന്നു ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ പറഞ്ഞു. പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിനു മറുപടിയായാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. 

ഇന്ധനവില കൂടുമ്പോഴൊന്നും വില കുറയ്ക്കുന്ന കീഴ്‌വഴക്കം സംസ്ഥാനത്തില്ല. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നാലു തവണ നികുതി കുറച്ചപ്പോള്‍ 13 തവണയാണ് ഇന്ധന വില കൂട്ടിയത്. യുപിഎ സര്‍ക്കാരിന്റെ കാലം കഴിഞ്ഞ് ഒരു ഘട്ടത്തിലും യുഡിഎഫ് സര്‍ക്കാര്‍ നികുതി കുറച്ചില്ലെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. 

നേരത്തേ അടിയന്തരപ്രമേയ നോട്ടീസ് അവതരിപ്പിച്ച തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കിഫ്ബിക്ക് പണമുണ്ടാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ഇന്ധന നികുതി ഒഴിവാക്കാത്തതെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.