വ്യാജ വാര്‍ത്ത: ഒമര്‍ ഫാറൂഖിന് പറ്റിയത് അബദ്ധമോ?

Wednesday 4 April 2018 10:48 am IST
കശ്മീരില്‍ സുരക്ഷാ സേനയ ആക്രമിക്കുന്ന വിഘടനവാദികള്‍ വിനോദസഞ്ചാരികളേയും വെറുതേ വിടുന്നില്ലെന്നും വിദേശ ടൂറിസ്റ്റള്‍ ആക്രമിക്കപ്പെടുന്ന വെന്നും ടൈംസ് ഓഫ് ഇന്ത്യ പത്രം വാര്‍ത്തയെഴുതി. ദാല്‍ തടാകത്തിന് സമീപം വിദേശ വിനോദ സഞ്ചാരികള്‍ ആക്രമിച്ചതുള്‍പ്പെടെയുള്ള സംഭവങ്ങള്‍ ചിത്രം സഹിതം പ്രസിദ്ധീകരിച്ചു.
"undefined"

ശ്രീനഗര്‍: വ്യാജവാര്‍ത്ത കൊടുക്കുന്നതും കൊടുക്കുന്നവരെ പിടിക്കുന്നതും ചര്‍ച്ചയാകുമ്പോള്‍ ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ ഫാറൂഖിന് പറ്റിയത് ഇതാണ്. വ്യാജവാര്‍ത്തക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ തുടങ്ങി വെച്ചതും പിന്‍വലിച്ചതുമായ നടപടികളുടെ പ്രസക്തി വീണ്ടും ചര്‍ച്ച ചെയ്യിക്കും ഈ സംഭവം.

കശ്മീരില്‍ സുരക്ഷാ സേനയ ആക്രമിക്കുന്ന വിഘടനവാദികള്‍ വിനോദസഞ്ചാരികളേയും വെറുതേ വിടുന്നില്ലെന്നും വിദേശ ടൂറിസ്റ്റള്‍ ആക്രമിക്കപ്പെടുന്ന വെന്നും ടൈംസ് ഓഫ് ഇന്ത്യ പത്രം വാര്‍ത്തയെഴുതി. ദാല്‍ തടാകത്തിന് സമീപം വിദേശ വിനോദ സഞ്ചാരികള്‍ ആക്രമിച്ചതുള്‍പ്പെടെയുള്ള സംഭവങ്ങള്‍ ചിത്രം സഹിതം പ്രസിദ്ധീകരിച്ചു.

ഈ വാര്‍ത്തയുടെ ചിത്രവും ചേര്‍ത്ത് ഒമര്‍ ഫറൂഖ് ട്വിറ്ററില്‍ എഴുതി. ഈ പോക്ക് ശരിയല്ലെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. എന്നാല്‍, ശക്തമായ എതിര്‍പ്പുകളും വിമര്‍ശനങ്ങളും വന്നതോടെ ഒമര്‍ ട്വീറ്റ് പിന്‍വലിച്ചു. 

പോലീസ് ടൈംസ് ഓഫ് ഇന്ത്യ വാര്‍ത്ത ശരിവക്കുന്നില്ല, മറ്റു പത്രങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടില്ല, രാഷ്ട്രീയ പ്രവര്‍ത്തകനായ ഒമര്‍ ജനകീയ പ്രക്ഷോഭത്തെ തോല്‍പ്പിക്കാന്‍ കൂട്ടുനില്‍ക്കുന്നു തുടങ്ങിയ വിമര്‍ശനങ്ങളും വന്നു. 

ചില പത്രപ്രവര്‍ത്തകരും ടൈംസ് ഓഫ് ഇന്ത്യ വാര്‍ത്ത ശരിയല്ലെന്ന് പ്രതികരിച്ചു. പി ഡി പി യുടെ യുവജന സംഘടനാ വിഭാഗം നേതാവും ഒമറിനെ വിമര്‍ശിച്ചു. തുടര്‍ന്ന് ഒമര്‍ ഫാറൂഖ് ട്വിറ്റ് പിന്‍വലിച്ചു.

ട്വിറ്റ് പിന്‍വലിക്കുന്ന വെന്നും, മുന്‍ ട്വിറ്റ് പ്രചരിപ്പിച്ചവര്‍ ഇതും പ്രചരിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു. ഒപ്പം, വാര്‍ത്ത ശരിയല്ലെന്ന എതിര്‍പ്പുകള്‍ വന്ന സാഹചര്യത്തില്‍, വാര്‍ത്ത കൊടുത്ത ടൈംസ് ഓഫ് ഇന്ത്യ നാളെ ( ബുധനാഴ്ച) ഒന്നാം പേജില്‍ത്തന്നെ വാര്‍ത്ത തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഒമര്‍ ട്വിറ്ററില്‍ എഴുതി.

ഒമര്‍ ട്വിറ്റര്‍ പിന്‍വലിച്ച വാര്‍ത്ത വന്നതല്ലാതെ ടൈംസ് ഓഫ് ഇന്ത്യ വാര്‍ത്ത തിരുത്തിയില്ല. ഇതോടെ വ്യാജ വാര്‍ത്ത വിഷയം വീണ്ടും ചര്‍ച്ചയാവുകയാണ്. 

വ്യാജവാര്‍ത്തയാണ് ടൈംസ് ഓഫ് ഇന്ത്യയുടേതെങ്കില്‍ എന്തു നടപടി സാധ്യമാകും? 

രാജ്യത്തിന്റെ അന്തസിനും രാജ്യത്തിന് ടൂറിസം വിക്കിട്ടേണ്ട സമ്പത്തിനും ഈ 'വ്യാജ ' വാര്‍ത്ത കാരണമായെങ്കില്‍ പ്രസ് കൗണ്‍സില്‍ ഇടപെട്ട് വര്‍ഷങ്ങള്‍ നീളുന്ന നടപടിക്ക് തുടക്കമിട്ടിട്ട് എന്താണ്, ആര്‍ക്കാണ് ഗുണം ? തുടങ്ങിയ ചോദ്യങ്ങള്‍ ഉയരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.