സിബി‌എസ്‌ഇ ചോദ്യപേപ്പര്‍ ചോര്‍ച്ച: എല്ലാ ഹര്‍ജികളും സുപ്രീംകോടതി തള്ളി

Wednesday 4 April 2018 11:33 am IST

ന്യൂദല്‍ഹി: സിബി‌എസ്‌ഇ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള എല്ലാ ഹര്‍ജികളും സുപ്രീംകോടതി തള്ളി. സിബി‌എസ്‌ഇയുടെ ഭരണപരമായ കാര്യങ്ങളില്‍ ഇടപെടാനാകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. 

പന്ത്രണ്ടാം ക്ലാസ് പുനപരീ‍ക്ഷ നിര്‍ബന്ധമാക്കരുതെന്ന ഹര്‍ജിക്കാരുടെ ആവശ്യവും കോടതി തള്ളി. ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് ഉത്തരവിടാനാകില്ല. ഇക്കാര്യത്തില്‍ സിബിഎസ്‌ഇ നടപടി സ്വീകരിച്ചുകൊള്ളുമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ദല്‍ഹിയിലും ഹരിയാനയിലും മാത്രമായി പുനഃപരീക്ഷ നടത്തുന്നതിനെയും ബാക്കിയുള്ള സംസ്ഥാനങ്ങളില്‍ നടത്താത്തതിനെയും ചോദ്യം ചെയ്തുള്ള ഏഴോളം ഹര്‍ജികളാണ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്.

ചോര്‍ച്ചയില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് കൊച്ചിയിലെ റോഹന്‍മാത്യു സമര്‍പ്പിച്ച ഹര്‍ജിയും പത്താം ക്ലാസ് പരീക്ഷ നടത്തുന്ന പക്ഷം രാജ്യത്ത് എല്ലായിടത്തും ഒരു പോലെ നടത്തണമെന്ന് ആവശ്യപ്പെട്ട് രണ്ട് മലയാളി വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹര്‍ജിയും സുപ്രീംകോടതി പരിഗണിച്ചു. 

പത്താം ക്ലാസ് പരീക്ഷ ഇനി നടത്തില്ലെന്ന നിലപാടാണ് സിബിഎസ്ഇ കോടതിയില്‍ എടുത്തത്. 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.