മെക്‌സിക്കോ അതിര്‍ത്തിയില്‍ കുടിയേറ്റക്കാരെ സൈനികമായി നേരിടുമെന്ന് ട്രംപ്

Wednesday 4 April 2018 11:38 am IST
മെക്‌സിക്കോയില്‍നിന്നു യുഎസിലേക്കുള്ള അനധികൃത കുടിയേറ്റം തടയാനായി അതിര്‍ത്തിയില്‍ 3218 കിലോമീറ്റര്‍ നീളമുള്ള മതില്‍ പണിയുമെന്ന് ട്രംപ് നേരത്തേ പറഞ്ഞിരുന്നു.
"undefined"

വാഷിംഗ്ടണ്‍: മെക്‌സിക്കോയില്‍ നിന്ന് യുഎസിലേക്ക് അനധികൃത കുടിയേറ്റം നടത്തുന്നവരെ സൈനികമായി നേരിടുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കുവാന്‍ ആരെയും അനുവദിക്കില്ല. ഇതിനായി മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ സൈനികരെ വിന്യസിക്കുമെന്നും ട്രംപ് പറഞ്ഞു. 

മെക്‌സിക്കോയില്‍നിന്നു യുഎസിലേക്കുള്ള അനധികൃത കുടിയേറ്റം തടയാനായി അതിര്‍ത്തിയില്‍ 3218 കിലോമീറ്റര്‍ നീളമുള്ള മതില്‍ പണിയുമെന്ന് ട്രംപ് നേരത്തേ പറഞ്ഞിരുന്നു. ലഹരിമരുന്ന് കടത്തും ഭീകരരുടെ നുഴഞ്ഞു കയറ്റവും അവസാനിപ്പിക്കുന്നതിനാണ് ഈ നീക്കമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.