മക്കിമല ഭൂമി തട്ടിപ്പ് : വില്ലേജ് ഓഫീസര്‍ക്ക് സസ്‌‌പെന്‍ഷന്‍

Wednesday 4 April 2018 11:45 am IST

വയനാട്: വയനാട് ജില്ലയിലെ മക്കിമല ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് വാളാട് സ്പെഷ്യല്‍ വില്ലേജ് ഓഫീസര്‍ രവിയെ ജില്ലാ കളക്ടര്‍ സസ്‌പെന്റ് ചെയ്തു. ഭൂ മാഫിയ സംഘത്തില്‍ നിന്നും കൈക്കൂലി വാങ്ങുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായ സാഹചര്യത്തിലാണ് നടപടിയെന്ന് കളക്ടര്‍ അറിയിച്ചു. 

തന്റെ അധികാര പരിധിക്ക് പുറത്തുള്ള ഭൂമിയിലാണ് വില്ലേജ് ഓഫീസര്‍ ഇടപെട്ടത്. മക്കിമലയില്‍ സൈനികര്‍ക്ക് കൊടുത്ത 1084 ഏക്കര്‍ ഭൂമിയാണ് ഭൂമാഫിയ സംഘം തട്ടിയെടുത്തത്. കയ്യേറ്റക്കാര്‍ വ്യാജ ആധാരവും രേഖകളുമുണ്ടാക്കി. പട്ടയ രേഖകള്‍ നശിപ്പിക്കുകയും കരം സ്വീകരിക്കുകയും ചെയ്തു.

റവന്യൂ ഉദ്യോഗസ്ഥരുടെ സഹായത്തോടെയായിരുന്നു ഭൂമി കയ്യേറ്റം.  

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.