കുഞ്ഞനന്തന് 20 മാസത്തിനിടയില്‍ കിട്ടിയത് 15 പരോള്‍

Wednesday 4 April 2018 12:10 pm IST
പിണറായി സര്‍ക്കാര്‍ വന്നതിനു ശേഷമുള്ള 20 മാസത്തിനിടയില്‍ മാത്രം 15 തവണയാണ് കുഞ്ഞനന്തന് പരോള്‍ ലഭിച്ചത്. 7 തവണ സാധാരണ അവധിയും 8 തവണ അടിയന്തര അവധിയുമായിട്ടാണ് പരോള്‍ അനുവദിച്ചത്. കൊലപാതക കേസിലെ പ്രതിയായിട്ടു കൂടി കുടുംബത്തോടൊപ്പം കഴിയാനെന്ന കാരണം ചൂണ്ടികാട്ടിയാണ് 7 തവണ പരോള്‍ അനുവദിച്ചത്. ഇതിനിടെ പരോളിലിറങ്ങി പാനൂര്‍ ഏരിയ സമ്മേളനത്തിലും കുഞ്ഞനന്തന്‍ പങ്കെടുത്തു.
"undefined"

കൊച്ചി: ടിപി ചന്ദ്രശേഖരന്‍ വധകേസില്‍ പ്രതിയായ സിപിഎം നേതാവ് കുഞ്ഞനന്തന് പിണറായി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം നല്‍കിയത് 193 ദിവസത്തേ പരോള്‍.

പിണറായി സര്‍ക്കാര്‍ വന്നതിനു ശേഷമുള്ള 20 മാസത്തിനിടയില്‍ മാത്രം 15 തവണയാണ് കുഞ്ഞനന്തന് പരോള്‍ ലഭിച്ചത്. 7 തവണ സാധാരണ അവധിയും 8 തവണ അടിയന്തര അവധിയുമായിട്ടാണ് പരോള്‍ അനുവദിച്ചത്. കൊലപാതക കേസിലെ പ്രതിയായിട്ടു കൂടി കുടുംബത്തോടൊപ്പം കഴിയാനെന്ന കാരണം ചൂണ്ടികാട്ടിയാണ് 7 തവണ പരോള്‍ അനുവദിച്ചത്. ഇതിനിടെ പരോളിലിറങ്ങി പാനൂര്‍ ഏരിയ സമ്മേളനത്തിലും കുഞ്ഞനന്തന്‍ പങ്കെടുത്തു.

പിണറായി മുഖ്യമന്ത്രിയായി ചുമതലയേറ്റ് ഒരു മാസത്തിനുള്ളില്‍ തന്നെ പരോള്‍ നല്‍കിയിരുന്നു. 2016 ല്‍ 79 ദിവസവും 2017 ല്‍ 98 ദിവസവുമാണ് അവധി നല്‍കിയത്. പിണറായി മന്ത്രിസഭയുടെ കാലത്ത് വെറും അഞ്ച് മാസം മാത്രമാണ് കുഞ്ഞനന്തന് പൂര്‍ണ്ണമായി ജയിലില്‍ കഴിയേണ്ടി വന്നത്.

2014 ജനുവരിയിലാണ് ടി.പി വധകേസില്‍ കുഞ്ഞനന്തനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ഇതിനുശേഷം നടന്ന രണ്ട് പാര്‍ട്ടി സമ്മേളനങ്ങളിലും കുഞ്ഞനന്തനെ സി.പി.എം ഏരിയ കമ്മററിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. സി.പി.എമ്മിന്റെയും പിണറായി സര്‍ക്കാരിന്റെയും ഈ സമീപനത്തെ കൊലപാതക രാഷ്ട്രീയത്തിനുള്ള പ്രചോദനമായാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.