ആഗോള ഭീകര പട്ടിക: പാക്കിസ്ഥാനില്‍ നിന്ന് 139 പേര്‍

Wednesday 4 April 2018 1:46 pm IST
ഭീകരവാദികളെ പാക്കിസ്ഥാന്‍ സഹായിക്കുന്നുവെന്ന ഇന്ത്യയുടെ വാദത്തെ പിന്തുണക്കുന്നതാണ് യുഎന്നിന്റെ പുതിയ റിപ്പോര്‍ട്ട്. വിവിധി രാജ്യങ്ങളില്‍ നിന്നുള്ള ഭീകരര്‍ പാക്കിസ്ഥാനില്‍ താമസിക്കുന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
"undefined"

യുഎന്‍: ഐക്യാരാഷ്ട്രസഭ രക്ഷാസമിതി പുറത്തുവിട്ട ആഗോള ഭീകരരുടെ പുതിയ പട്ടികയില്‍ പാക്കിസ്ഥാനില്‍ നിന്ന് 139 ഭീകരര്‍. ലഷ്‌കര്‍ ഇ തോയ്ബയുടെയും ജെയ്‌ഷെ ഇ മുഹമ്മദിന്റെയും പ്രവര്‍ത്തകരാണ് ഇവരിലധികവും. 

ഭീകരവാദികളെ പാക്കിസ്ഥാന്‍ സഹായിക്കുന്നുവെന്ന ഇന്ത്യയുടെ വാദത്തെ പിന്തുണക്കുന്നതാണ് യുഎന്നിന്റെ പുതിയ റിപ്പോര്‍ട്ട്. വിവിധി രാജ്യങ്ങളില്‍ നിന്നുള്ള ഭീകരര്‍ പാക്കിസ്ഥാനില്‍ താമസിക്കുന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 

അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിനെയും മുംബൈ ഭീകരാക്രണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയ്ദിനെയും ആഗോള ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ദാവൂദിന് നിരവധി വ്യാജ പാസ്‌പോര്‍ട്ടുകളുള്ളതായും കറാച്ചിയിലാണ് താമസിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.