മൂര്യാട് പ്രമോദ് വധം: 10 സിപിഎമ്മുകാര്‍ക്ക് ജീവപര്യന്തം തടവ്

Wednesday 4 April 2018 3:23 pm IST
തലശ്ശേരി അഡീഷനല്‍ ജില്ല സെഷന്‍സ് കോടതിയാണ് പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തിയത്. 11 സിപിഎം പ്രവര്‍ത്തകരാണ് കേസിലെ പ്രതികള്‍. 2007 ആഗസ്റ്റ് 16ന് രാവിലെ ഏഴിനാണ് പ്രമോദിനെ സിപിഎമ്മുകാര്‍ കൊലപ്പെടുത്തിയത്.
"undefined"

കണ്ണൂര്‍: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൂത്തുപറമ്പ് മൂര്യാട് ചുള്ളിക്കുന്നിലെ കുമ്പളപ്രവന്‍ പ്രമോദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പത്ത് സിപി‌എം പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവ്. കേസില്‍ പതിനൊന്ന് പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കേസിലെ പ്രതികളിലൊരാള്‍ നേരത്തെ മരിച്ചിരുന്നു.  

തലശ്ശേരി അഡീഷനല്‍ ജില്ല സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. മൂര്യാട്ടെ ചോതിയില്‍ താറ്റ്യോട്ട് ബാലകൃഷ്ണന്‍, മണാംപറമ്പത്ത് കുന്നപ്പാടി മനോഹരന്‍, മാണിയപറമ്പത്ത് നാനോത്ത് പവിത്രന്‍, പാറക്കാട്ടില്‍ അണ്ണേരി പവിത്രന്‍, ചാലിമാളയില്‍ പാട്ടാരി ദിനേശന്‍, കുട്ടിമാക്കൂലില്‍ കുളത്തുംകണ്ടി ധനേഷ്, ജാനകി നിലയത്തില്‍ കേളോത്ത് ഷാജി, കെട്ടില്‍ വീട്ടില്‍ അണ്ണേരി വിപിന്‍, ചാമാളയില്‍ പാട്ടാരി സുരേഷ് ബാബു, കിഴക്കയില്‍ പാലേരി റിജേഷ്, ഷമില്‍ നിവാസില്‍ വാളോത്ത് ശശി എന്നിവരാണ് കേസിലെ പ്രതികള്‍.

2007 ആഗസ്റ്റ് 16ന് രാവിലെ ഏഴിനാണ് പ്രമോദിനെ സിപിഎമ്മുകാര്‍ കൊലപ്പെടുത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.