ജയസൂര്യയുടെ കായല്‍ കയ്യേറ്റം ഒഴിപ്പിച്ചു

Wednesday 4 April 2018 2:08 pm IST
ഒന്നര വര്‍ഷം മുന്‍പാണ് ജയസൂര്യ കായല്‍ കയ്യേറി നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചതായി പരാതി ലഭിച്ചത്. കളമശേരി സ്വദേശിയായ ഗിരീഷ് ബാബുവാണ് പരാതിനല്‍കിയത്. വിഷയത്തിനെതിരെ തദ്ദേശ ട്രൈബ്യൂണലില്‍ ഹര്‍ജി നല്‍കിയിരുന്നെങ്കിലും അപ്പീല്‍ ട്രൈബ്യൂണല്‍ തള്ളിയിരുന്നു.
"undefined"

കൊച്ചി: ചെലവന്നൂര്‍ കായല്‍ കയ്യേറിയുള്ള നടന്‍ ജയസൂര്യയുടെ അനധികൃത നിര്‍മാണം പൊളിച്ചു നീക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ബോട്ടുജെട്ടിയും ചുറ്റുമതിലും പൊളിച്ചു നീക്കുന്നതിനുള്ള നടപടികളാണ് കൊച്ചി കോര്‍പ്പറേഷന്‍ ആരംഭിച്ചത്.

ഒന്നര വര്‍ഷം മുന്‍പാണ് ജയസൂര്യ കായല്‍ കയ്യേറി നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചതായി പരാതി ലഭിച്ചത്. കളമശേരി സ്വദേശിയായ ഗിരീഷ് ബാബുവാണ് പരാതിനല്‍കിയത്. വിഷയത്തിനെതിരെ തദ്ദേശ ട്രൈബ്യൂണലില്‍ ഹര്‍ജി നല്‍കിയിരുന്നെങ്കിലും അപ്പീല്‍ ട്രൈബ്യൂണല്‍ തള്ളിയിരുന്നു. ഇതേ തുടര്‍ന്നാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൊളിക്കുന്നതിനാവശ്യമായ നടപടി ക്രമങ്ങളിലേക്ക് കോര്‍പ്പറേഷന്‍ കടന്നത്.

സ്ഥലം വാങ്ങുന്നതിനു മുന്‍പും കെട്ടിടം നിര്‍മിക്കുന്നതിനു മുന്‍പും തീരദേശ പരിപാലന അതോറിറ്റിയെ അറിയിക്കണമെന്ന നിര്‍ദ്ദേശം ജയസൂര്യ പാലിച്ചിരുന്നില്ല. അതോടൊപ്പം സ്ഥലത്ത് കെട്ടിടം പണിയുന്നതിനാവശ്യമായ അംഗീകാരം ലഭിച്ചിട്ടില്ലെന്നും കണ്ടെത്തിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.