അണ്ടര്‍ 23 വനിത ക്രിക്കറ്റ്: കേരളത്തിന് കിരീടം

Wednesday 4 April 2018 2:20 pm IST

മുംബൈ: അണ്ടര്‍ 23 വനിതകളുടെ ടി20 ലീഗ് മത്സരത്തില്‍ കേരളത്തിന് കിരീടം. മഹാരാഷ്ട്രയെ അഞ്ച് വിക്കറ്റിന് തകര്‍ത്താണ് കേരളം ചാമ്പ്യന്മാരായത്. ഇതാദ്യമായാണ് കേരളം ടൂര്‍ണമെന്റില്‍ വിജയികളാവുന്നത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത മഹാരാഷ്ട്ര നിശ്ചിത ഓവറില്‍ 114 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം ഒരു പന്ത് ബാക്കി നില്‍ക്കെ വിജയം നേടി. 

ജിലു ജോര്‍ജ്, അക്ഷയ, ക്യാപറ്റന്‍ എസ്.സജന, ഐ.വി ദൃശ്യ എന്നിവരുടെ പ്രകടനമാണ് കേരളത്തിന് വിജയം നേടിക്കൊടുത്തത്. എം.ആര്‍ മാഗ്രെ, പ്രിയങ്ക, ഹസാബ്‌നിസ് എന്നിവര്‍ മഹാരാഷ്ട്രയ്ക്കായി തിളങ്ങി. 

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.