ഹിന്ദിയില്‍ തട്ടിക്കോ, വ്യാകരണം നോക്കണ്ട: വെങ്കയ്യ

Wednesday 4 April 2018 2:48 pm IST
''ഹിന്ദി അടിച്ചേല്‍പ്പിക്കാനോ നിര്‍ബന്ധിക്കാനോ ഇല്ല. എന്നാല്‍, നിങ്ങള്‍ പാര്‍ലമെന്റംഗങ്ങളാണ്. പിഴവു പറ്റിയാലും ഭയമില്ലാതെ ഹിന്ദിയില്‍ സംസാരിക്കൂ. രാജാവിന് തെറ്റു പറ്റാം, സാരമില്ല,''
"undefined"

ന്യൂദല്‍ഹി: വ്യാകരണപ്പിശകോ മറ്റു പിഴവുകളോ നോക്കാതെ ഹിന്ദിയില്‍ പ്രസംഗിച്ച് ഹിന്ദി പഠിക്കാന്‍ ഉപരാഷ്ട്രപതിയും രാജ്യസഭാദ്ധ്യക്ഷനുമായ എം. വെങ്കയ്യ നായിഡു.  രാജ്യസഭയുടെ ഹിന്ദി ഉപദേശക സമിതിയോഗത്തില്‍ സംസാരിക്കുകയായിരുന്നു. 

''ഹിന്ദി അടിച്ചേല്‍പ്പിക്കാനോ നിര്‍ബന്ധിക്കാനോ ഇല്ല. എന്നാല്‍,  നിങ്ങള്‍ പാര്‍ലമെന്റംഗങ്ങളാണ്. പിഴവു പറ്റിയാലും ഭയമില്ലാതെ ഹിന്ദിയില്‍ സംസാരിക്കൂ. രാജാവിന് തെറ്റു പറ്റാം, സാരമില്ല,'' വെങ്കയ്യ പറഞ്ഞു. മൂന്നര വര്‍ഷത്തിനിടെ ആദ്യമാണ് ഈ സമിതി യോഗം ചേരുന്നത്. 

''ഞാന്‍ ആദ്യം ദല്‍ഹിയില്‍ വരുമ്പോള്‍ ഹിന്ദി അറിയില്ലായിരുന്നു. പക്ഷേ മടിയില്ലാതെ സംസാരിച്ചാണ് ഞാന്‍ പരിശീലിച്ചത്. ഉത്തരേന്ത്യക്കാര്‍ ഒരു ദക്ഷിണേന്ത്യന്‍ ഭാഷയെങ്കിലും പഠിക്കണം. ദക്ഷിണേന്ത്യക്കാര്‍ ഹിന്ദിയും. അങ്ങനെ ദേശീയൈക്യം ശക്തമാക്കാം,'' ഉപരാഷ്ട്രപതി പറഞ്ഞു. വര്‍ഷത്തില്‍ രണ്ടുതവണയെങ്കിലും യോഗം ചേരാന്‍ തീരുമാനവുമെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.