ദുബായ് പോലീസ് പറയുന്നു; ഇന്ത്യക്കാര്‍ മാന്യന്മാര്‍; പാക്കിസ്ഥാനികള്‍ കുറ്റവാളികള്‍, കള്ളക്കടത്തുകാര്‍

Wednesday 4 April 2018 4:50 pm IST
ഒരുകൂട്ടം പാക്കിസ്ഥാനി കള്ളക്കടത്തുകരെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഈ ട്വീറ്റുകള്‍ ചെയ്തത്. പാക്കിസ്ഥാനികളില്‍നിന്ന് പിടിച്ച ലഹരി വസ്തുക്കളും മറ്റും ട്വിറ്ററില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
"undefined"

ദുബായ് പോലീസ് പിടികൂടിയ ലഹരിവസ്തുക്കള്‍

ന്യൂദല്‍ഹി: ഇന്ത്യക്കാര്‍ മാന്യന്മാര്‍, അച്ചടക്കമുള്ളവര്‍; പാക്കിസ്ഥാനികളോ അലമ്പന്മാര്‍, കുറ്റവാളികള്‍, കള്ളക്കടത്തുകാര്‍- പറയുന്നത് ദുബായ് ജനറല്‍ സെക്യൂരിറ്റി തലവന്‍ ധാഹി ഖല്‍ഫാന്‍. അതിരൂക്ഷമായ ഭാഷയിലാണ് ഖല്‍ഫാന്റെ വിമര്‍ശനം. ഔദ്യോഗിക ട്വിറ്ററില്‍ എഴുതിയ കുറിപ്പുകളില്‍ പാക്കിസ്ഥാനില്‍നിന്നുള്ള തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് നിരോധനം ഏര്‍പ്പെടുത്തണമെന്നുവരെ ഖല്‍ഫാന്‍ എഴുതുന്നു. 

ധാഹി ഖല്‍ഫാന്‍ ദുബായ് ജനറല്‍ സുരക്ഷാ വിഭാഗം തലവനും ലഫ്റ്റനന്റ് ജനറലുമാണ്.  ഒരുകൂട്ടം പാക്കിസ്ഥാനി കള്ളക്കടത്തുകരെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഈ ട്വീറ്റുകള്‍ ചെയ്തത്. പാക്കിസ്ഥാനികളില്‍നിന്ന് പിടിച്ച ലഹരി വസ്തുക്കളും മറ്റും ട്വിറ്ററില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. 2.66 കോടി പേര്‍ ഖല്‍ഫാനെ ട്വിറ്ററില്‍ പിന്തുടരുന്നുണ്ട്. 

"undefined"

ദുബായ് ജനറല്‍ സെക്യൂരിറ്റി തലവന്‍ ധാഹി ഖല്‍ഫാന്റെ ട്വീറ്റുകളില്‍ ചിലത് 

''പാക്കിസ്ഥാനികള്‍ ഗള്‍ഫ് സമൂഹത്തിനുതന്നെ വന്‍ഭീഷണിയാണ്. അവര്‍ നമ്മുടെ നാട്ടിലേക്ക് ലഹരിവസ്തുക്കള്‍ കടത്തുന്നു. അതിര്‍ത്തിയില്‍ കടുത്ത പരിശോധനാ സംവിധാനം ഏര്‍പ്പെടുത്തേണ്ടതുണ്ട്.,'' ഒരു ട്വീറ്റ് പറയുന്നു.

പാക്കിസ്ഥാനികള്‍ ഇങ്ങനെയും ഇന്ത്യക്കാര്‍ അച്ചടക്കമുള്ളവരും ആയതെങ്ങനെയെന്ന് ഖല്‍ഫാന്‍ അതിശയം പ്രകടിപ്പിക്കുന്നു. ''പാക്കിസ്ഥാനികളെ ജോലിക്ക് വിനിയോഗിക്കരുതെന്ന് ഞാന്‍ നമ്മുടെ നാട്ടുകാരോട് ആവശ്യപ്പെടുന്നു. പാക്കിസ്ഥാനികളെ ഇങ്ങോട്ട് കടത്താതിരിക്കേണ്ടത് ഇനി നമ്മുടെ ദേശീയ കര്‍മ്മമാണ്,'' സുരക്ഷാ തലവന്‍ എഴുതുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.