അപ്പീലിന് പോകില്ലെന്ന് സ്മിത്ത്; വിലക്കിനു ശേഷം ടീമിലെത്തും

Wednesday 4 April 2018 5:32 pm IST
"undefined"

മെൽബൺ:  പന്ത് ചുരണ്ടൽ വിവാദത്തിനെ തുടർന്നുള്ള വിലക്ക് മാറുന്നതിന് വേണ്ടി അപ്പീൽ പോകില്ലെന്ന് ഓസിസ് താരം സ്റ്റീവ് സ്മിത്ത്. ചുരണ്ടൽ വിവാദത്തിൽ സ്റ്റീവ് സ്മിത്തിന് 12 മാസത്തെ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഈ വിലക്ക് മാറ്റാൻ താരം അപ്പീൽ നൽകുമെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇത് നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഓസിസ് നായകൻ സ്റ്റീവ് സ്മിത്ത്. 

ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ തീരുമാനത്തിനെതിരെ അപ്പീല്‍ നല്‍കില്ലെന്ന് ട്വിറ്ററിലൂടെയാണ് സ്മിത്ത് വ്യക്തമാക്കിയത്. 'വിലക്കിന് ശേഷം ടീമിലേക്ക് തിരിച്ചെത്താന്‍ തന്നെയാണ് ആഗ്രഹം'. നായകനെന്ന നിലയില്‍ സംഭവങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന നിലപാടില്‍ മാറ്റമില്ല. ശക്തമായ സന്ദേശം നല്‍കാനായാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ ഇത്തരമൊരു തീരുമാനം കൈകൊണ്ടത്. ഞാന്‍ അത് സ്വീകരിക്കുന്നു' സ്മിത്ത് ട്വിറ്ററില്‍ കുറിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.