ന്യൂദല്‍ഹി: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ രണ്ടാം തവണയും ജയിച്ച ബരാക് ഒബാമക്ക് ഇന്ത്യയുടെ അഭിനന്ദനം. രാഷ്ട്രപതി പ്രണബ് മുഖര്‍ജി, പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് എന്നിവര്‍ ഒബാമയെ അഭിനന്ദിച്ചു. വിദേശകാര്യ മന്ത്രി സല്മാന് ഖുര്‍ഷിദും ഒബാമയെ അഭിനന്ദിച്ചു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര ബന്ധം ശക്തിപ്പെടുത്താന്‍ ഒബാമയുടെ വിജയം സഹായിക്കുമെന്ന് ഇന്ത്യ അഭിപ്രായപ്പെട്ടു. രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഒബാമക്ക് അഭിനന്ദന സന്ദേശം അയച്ചു. ഇന്ത്യയും അമേരിക്കയും
ലോകരാജ്യങ്ങളും ഒബാമയെ അഭിനന്ദിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണും ഒബാമയെ അഭിനന്ദിച്ചു.എന്റെ സുഹൃത്ത് ഒബാമക്ക് അഭിനന്ദനം തുടര്‍ന്നും ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്ന് കാമറൂണ്‍ ട്വിറ്ററിലൂടെ അറിയിച്ചു. ഒബാമയുടെ രണ്ടാം വരവില്‍ സന്തോഷം രേഖപ്പെടുത്താതിരുന്നത് പാക്ക് സര്‍ക്കാര്‍ മാത്രമാണ്. ഒബാമയുടെ ആദ്യ ഊഴം പാക്കിസ്ഥാന് മികച്ചതായിരുന്നില്ല. തുടര്‍ന്നും പ്രസിഡന്റ് സ്ഥാനത്തേക്കെത്തിയതുകൊണ്ട് പാക്കിസ്ഥാന് ഒന്നും ലഭിക്കാന്‍ പോകുന്നില്ലെന്ന് പാക് വൃത്തങ്ങള്‍ അറിയിച്ചു. ഒബാമയുടെ വിജയം വിവരസാങ്കേതിക വിദ്യക്ക് അനുകൂലമായിരിക്കില്ലെന്ന് ഐടി മേഖലയിലെ വിദഗ്ധര്‍ പറഞ്ഞു.
ഐടി മേഖലയില്‍ ഒബാമയുടെ വിജയം നല്ല വാര്‍ത്തയായിട്ടല്ല കാണുന്നത്. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ സ്വിംഗ് സ്റ്റേറ്റുകളില്‍ ഇന്ത്യക്കാര്‍ ഒബാമക്കൊപ്പമായിരുന്നു. ഒഹായോ, കൊളറാഡോ, വിസ്കോണ്‍സില്‍, ഫ്ലോറിഡ, വിര്‍ജീനിയ, എന്നീ സ്വീഗ് സ്റ്റേറ്റുകളിലാണ് 75 ശതമാനം ഇന്ത്യക്കാരും വോട്ട്രേഖപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: