മെത്രാന്മാരുടെ സ്ഥാനാരോഹണം; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Thursday 5 April 2018 2:33 am IST

കൊച്ചി: സീറോ മലബാര്‍ സഭയില്‍ രണ്ടു  മെത്രാന്മാരുടെ സ്ഥാനാരോഹണത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഇടുക്കി രൂപതയുടെ രണ്ടാമത്തെ മെത്രാനായി മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ ഇന്ന് അഭിഷിക്തനാകും. സാഗര്‍ (മധ്യപ്രദേശ്) രൂപത മെത്രാനായി മാര്‍ ജെയിംസ് അത്തിക്കളം 17ന് സ്ഥാനമേല്‍ക്കും. മേജര്‍ ആര്‍ച്ച്ബിഷപ്പ്് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തിലാണു  മെത്രാഭിഷേക ശുശ്രൂഷകള്‍ . 

ഇടുക്കി രൂപതയുടെ വാഴത്തോപ്പ് സെന്റ് ജോര്‍ജ് കത്തീഡ്രലില്‍ ഉച്ചയ്ക്കു 1.30നാണു ശുശ്രൂഷകള്‍ ആരംഭിക്കുന്നത്. ബിഷപ്പുമാരായ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍, മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ എന്നിവര്‍ സഹകാര്‍മികരാകും. കെസിബിസി പ്രസിഡന്റ് ആര്‍ച്ച്ബിഷപ് ഡോ.എം. സൂസൈപാക്യം സന്ദേശം നല്‍കും.  

17നു രാവിലെ 9.30നു സാഗര്‍ സെന്റ് തെരേസാസ് കത്തീഡ്രലിലാണു മാര്‍ ജെയിംസ് അത്തിക്കളത്തിന്റെ മെത്രാഭിഷേക ശുശ്രൂഷകള്‍ . ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, ബിഷപ് മാര്‍ ആന്റണി ചിറയത്ത് എന്നിവര്‍ സഹകാര്‍മികരാകും. പുതിയ രണ്ടു മെത്രാന്മാര്‍ അഭിഷിക്തരാകുന്നതോടെ സീറോ മലബാര്‍ സഭയിലെ മെത്രാന്മാരുടെ എണ്ണം 64 ആകും. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.