കര്‍ണാടകയില്‍ മുന്‍കേന്ദ്രമന്ത്രിമാര്‍ ബിജെപിയില്‍

Thursday 5 April 2018 2:50 am IST
"undefined"

ബെംഗളൂരു: മുന്‍കേന്ദ്രമന്ത്രിമാരായ  ബസന ഗൗഡ പാട്ടീല്‍ യത്‌നാള്‍, ബസവരാജ് പാട്ടീല്‍ അന്‍വാരി എന്നിവരും  ജനതാദള്‍( എസ്) എംഎല്‍എ ബസവരാജ് ഖുബ,പ്രമുഖ ദള്‍ നേതാവ് നാഗപ്പ സലോണി തുടങ്ങിയവര്‍  ബിജെപിയില്‍ ചേര്‍ന്നു.  സംസ്ഥാന അധ്യക്ഷന്‍ ബി.എസ് യദ്യൂരപ്പ ഇവരെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു.

ജനതാദള്‍ നേതാവായ യത്‌നാളിന്റെ വരവ് വടക്കന്‍ കര്‍ണ്ണാടകത്തില്‍ ബിജെപിക്ക് വലിയ നേട്ടമാകും.  ലിംഗായത്ത് വീരശൈവ വിഭാഗത്തിന്റെ ശക്തനായ നേതാവാണ് യത്‌നാള്‍. നിരവധി കോണ്‍ഗ്രസ്, ജനതാദള്‍ നേതാക്കള്‍ തന്നെ  ബന്ധപ്പെട്ട് ബിജെപിയില്‍ ചേരാന്‍ താല്പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ വരും. മുന്‍ കോണ്‍ഗ്രസ് എംഎല്‍എ മാലികയ്യ ഗുട്ടെദാര്‍ ഉടന്‍ ചേരും. യദ്യൂരപ്പ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.