ശ്രീനഗര്‍; ഹുരിയത്ത് നേതാവ് മിര്‍വായിസ് ഉമര്‍ ഫാറൂഖിന്റെ നേതൃത്വത്തില്‍ ഷോപ്പിയാനിലേക്ക് മാര്‍ച്ച് നടത്തനുള്ള വിഘടന വാദി നേതാക്കളുടെ ശ്രമം പോലീസ് തടഞ്ഞു. വീടുകളില്‍ നിന്ന് പുറത്തുവരാനുള്ള മിര്വായിസിന്റെയും സെയ്ദ് അലി ഷാ ഗിലാനിയുടെയും ശ്രമങ്ങള്‍ പോലീസ് തടയുകയായിരുന്നു.
ഞായറാഴ്ച ഷോപ്പിയാനില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഭീകരര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനാണ് മാര്‍ച്ച് ആസൂത്രണംചെയ്തിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: