അഞ്ചു മാവോയിസ്റ്റുകളെ കൊന്നു

Thursday 5 April 2018 3:00 am IST
"undefined"

റാഞ്ചി: ഢാര്‍ഖണ്ഡിലെ ലതേഹാര്‍ ജില്ലയിലെ സെരേന്‍ഡാഗ് വനത്തില്‍ ഏറ്റുമുട്ടലില്‍ സൈന്യം അഞ്ചു മാവോയിസ്റ്റുകളെ വധിച്ചു. മാവോയിസ്റ്റുകള്‍ സംഘം ചേര്‍ന്നതായി വിവരം ലഭിച്ചതോടെ സിആര്‍പിഎഫും പോലീസും ചേര്‍ന്നുള്ള സംയുക്തസംഘം മേഖല വളഞ്ഞ്  അവരെ ആക്രമിക്കുകയായിരുന്നു. 

കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ സൈനികര്‍ക്കു നേരെ വെടിയുതിര്‍ക്കുകയാണ് ചെയ്തത്. തുടര്‍ന്ന് സൈന്യം തിരിച്ചടിച്ചു. മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലില്‍ അഞ്ചു ഭീകരരെ വധിച്ചു.  ഇവരുടെ മൃതദേഹങ്ങളും അഞ്ച് റൈഫിളുകളും ലഭിച്ചതായി എസ്പി പറഞ്ഞു. വനമേഖലയില്‍ കൂടുതല്‍ മാവോയിസ്റ്റുകള്‍ ഉണ്ടോ എന്ന് കണ്ടെത്താന്‍ വിപുലമായ തെരച്ചില്‍ ആരംഭിച്ചിട്ടുമുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.