സിബിഎസ്ഇ പരീക്ഷ: ഉന്നതതല സമിതിയായി

Thursday 5 April 2018 3:05 am IST
"undefined"

ന്യൂദല്‍ഹി: സിബിഎസ്ഇ 10, 12 ക്ലാസ്സുകളിലെ ചോദ്യ പേപ്പര്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് പരീക്ഷാ നടത്തിപ്പ്  മൊത്തത്തില്‍ പരിശോധിക്കാന്‍  കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം ഉന്നതതല സമിതിയെ നിയോഗിച്ചു. ഉന്നത വിദ്യാഭ്യാസ സെക്രട്ടറി വിനയ് ശീല്‍ ഒബ്‌റോയുടെ നേതൃത്വത്തിലാണ് സമിതി. 

ചോര്‍ന്നു പോകാത്ത വിധത്തില്‍ ചോദ്യപേപ്പറുകള്‍ പരീക്ഷാര്‍ത്ഥികളില്‍ എത്തിക്കാന്‍  വേണ്ട സുരക്ഷ ഏര്‍പ്പെടുത്തുക,   പ്രസ്സില്‍ നിന്നും ചോദ്യപേപ്പര്‍ പരീക്ഷാ കേന്ദ്രങ്ങളിലെത്തിക്കുന്ന സംവിധാനത്തില്‍ പോരായ്മകളുണ്ടോയെന്ന് പരിശോധിക്കുക, സാങ്കേതിക വിദ്യയുടെ സഹായത്തോടെ, മനുഷ്യ സാന്നിധ്യം പരമാവധി കുറച്ച് സുരക്ഷ മെച്ചപ്പെടുത്താന്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുക എന്നീ ചുമതലകളാണ് സമിതിയ്ക്കുള്ളത്.   ആറംഗങ്ങളാണ് ചെയര്‍മാനു പുറമേ സമിതിയിലുള്ളത്. 2018 മെയ് 31 നു മുന്‍പ്  റിപ്പോര്‍ട്ട് സമര്‍പ്പിക്കും. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.