രാജ്കോട്ട്: സോംനാഥ് ക്ഷേത്രത്തിലെ തുണുകള്‍ സ്വര്‍ണ്ണം പൂശുന്നു. ക്ഷേത്രത്തിലെ 72 തൂണുകള്‍ക്കും സ്വര്‍ണ്ണം പൂശാനാണ് സോംനാഥ് ക്ഷേത്ര ട്രസ്റ്റ് തീരുമാനിച്ചിരിക്കുന്നത്.
ആദ്യഘട്ടത്തില്‍ 10 തൂണുകളാണ് സ്വര്‍ണം പൂശുന്നത്. ഇതിനായി 30 കിലോയോളം സ്വര്‍ണം ആവശ്യമാണെന്നാണ് വിലയിരുത്തല്‍. നിലവില്‍ ക്ഷേത്രത്തിലെ ശ്രീകോവിലും രണ്ട് വാതിലുകളും സ്വര്‍ണം പൂശിയിട്ടുണ്ട്. ദല്‍ഹിയില്‍ നിന്നുള്ള കലാകാരന്മാരാണ് സ്വര്‍ണ്ണം പൂശുന്ന പ്രവര്‍ത്തികള്‍ ചെയ്യുന്നതെന്ന് സോംനാഥ് ക്ഷേത്രം ട്രസ്റ്റ് സെക്രട്ടറി പി.കെ. ലാഹിരി പറഞ്ഞു.
ചെമ്പില്‍ മാതൃകകള്‍ തീര്‍ത്ത ശേഷം അതിലായിരിക്കും സ്വര്‍ണ്ണം പൂശുക. ചെമ്പിന്റെ ഉപരിതലത്തില്‍ ആദ്യം സ്വര്‍ണ്ണം പൂശും. തുടര്‍ന്ന് ഇത് തൂണില്‍ പൊതിയും. ക്ഷേത്രത്തില്‍ ലഭിച്ച സംഭാവനകൊണ്ട് ദല്‍ഹിയില്‍ നിന്നാണ് സ്വര്‍ണ്ണം വാങ്ങിയത്. സംഭാവനകള്‍ ലഭിക്കുന്നതനുസരിച്ച് ബാക്കി തൂണുകളും സ്വര്‍ണം പൂശാനാണ് ക്ഷേത്ര ട്രസ്റ്റിന്റെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: