ആലപ്പുഴ: ചിന്മയ ഭജനമണ്ഡലിയുടെയും ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്ര ട്രസ്റ്റിന്റെയും ആഭിമുഖ്യത്തില്‍ 7മുതല്‍ 12 വരെ ഭഗവദ്ഗീതാ പഠന ശിബിരം തോണ്ടന്‍കുളങ്ങര ഉഡുപ്പി കല്യാണമണ്ഡപത്തില്‍ നടക്കും. സംസ്കൃതം, സംഗീതം, യോഗ, ധ്യാനം, ആരോഗ്യം എന്നിവയെക്കുറിച്ച് ക്ലാസുകള്‍ നടക്കും. പ്രായഭേദമെന്യേ ആര്‍ക്കും പങ്കെടുക്കാവുന്നതാണെന്നും ശിബിരം സൗജന്യമായിരിക്കുമെന്നും ചീഫ് കോഡിനേറ്റര്‍ സി. നാഗപ്പന് പത്രസമ്മേളനത്തില്‍ അറിയിച്ചു. 7ന് രാവിലെ 9.30ന് വളവനാട് ലക്ഷ്മീനാരായണ ക്ഷേത്രം രക്ഷാധികാരി പ്രകാശന് സ്വാമി ഉദ്ഘാടനം ചെയ്യും. വിഎച്ച്പി ജില്ലാ പ്രസിഡന്റ് ആര്. രുദ്രന്, സഞ്ജിത് ശിവനന്ദന് തുടങ്ങിയവര്‍ സംസാരിക്കും. 12 ന് ഉച്ചയ്ക്ക് 2ന് സമാപന സമ്മേളനം കണിച്ചുകുളങ്ങര മേല്‍ശാന്തി സുരേഷ് ശാന്തി ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തില്‍ കെ.സി. കൃഷ്ണന് നായര്‍, എന്‍. ഗായത്രിദേവി, സി.എന്‍. നടരാജന്, എസ്. പ്രസാദ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: