എസ്‌ഐ ക്വാര്‍ട്ടേഴ്‌സ് അപകടാവസ്ഥയില്‍

Thursday 5 April 2018 1:17 am IST


അമ്പലപ്പുഴ: പുന്നപ്ര പോലീസ് സ്റ്റേഷനിലെ എസ്‌ഐ ക്വാര്‍ട്ടേഴ്‌സ് അപകടാവസ്ഥയില്‍. ഒരു നൂറ്റാണ്ട് പഴക്കമുള്ള ഈ കെട്ടിടം 35 വര്‍ഷം മുമ്പ് പുന്നപ്ര പോലീസ് സ്റ്റേഷനായി പ്രവര്‍ത്തിച്ചിരുന്നതാണ്.
 1982ല്‍ ഈ കെട്ടിടത്തിനു തൈക്കു ഭാഗത്തായി പുതിയ കെട്ടിടം നിര്‍മ്മിച്ച് സ്റ്റേഷന്‍ അങ്ങോട്ടുമാറ്റി. ഇതോടെ പഴയസ്റ്റേഷന്‍ കെട്ടിടം എസ്‌ഐമാര്‍ക്ക് താമസിക്കാനുള്ള ക്വാര്‍ട്ടേഴ്‌സായി മാറ്റി. കാലപ്പഴക്കത്തെ തുടര്‍ന്ന് ഈ കെട്ടിടം ഏത് നിമിഷവും നിലംപതിക്കാന്‍ സാദ്ധ്യതയേറിയിട്ടും പൊതുമരാമത്ത് കെട്ടിട വിഭാഗം തിരിഞ്ഞു നോക്കുന്നില്ല.
 കെട്ടിടത്തിന്റെ കഴുക്കോല്‍ വരെ ഒടിഞ്ഞ് കിടക്കുകയാണ്. സമീപത്ത് നില്‍ക്കുന്ന കൂറ്റന്‍ തണല്‍ മരം കെട്ടിടത്തിന്റെ മുകളിലേക്ക് ചാഞ്ഞുനില്‍ക്കുന്നു. റോഡരികില്‍ നില്‍ക്കുന്ന മരത്തിന്റെ ശിഖരങ്ങള്‍ കാറ്റടിച്ചാല്‍ ഒടിഞ്ഞു വീഴുന്ന സ്ഥിതിയിലും.
 മറ്റു മാര്‍ഗമില്ലാത്തതിനാല്‍ ജീവന്‍ പണയം വച്ചാണ് എസ്‌ഐമാര്‍ ഇവി ടെ താമസിക്കുന്നത്. കെട്ടിടത്തിന്റെ അപകടാവസ്ഥ കാരണം എസ്‌ഐമാര്‍ ആരും തങ്ങളുടെ കുടുംബത്തെ കൊണ്ടുവരാറില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.