ആലപ്പുഴ: ഒഴിവുവരുന്ന സംസ്കൃതാദ്ധ്യാപക തസ്തികകളില്‍ വിദ്യാലയവര്ഷാരംഭത്തില്ത്തന്നെ നിയമനം നടത്തത്തക്കവിധം നേരത്തെ തന്നെ നടപടി സ്വീകരിക്കണമെന്ന് സംസ് കൃത സംരക്ഷണവേദി സം സ്ഥാന നിര്‍വ്വാഹക സമിതിയോഗം ആവശ്യപ്പെട്ടു.
പാഠപുസ്തകങ്ങള്‍ കാലോചിതമായി പരിഷ്കരിക്കുക, കുട്ടികള്‍ക്കുള്ള സ്കോളര്‍ഷിപ്പിന്റെ എണ്ണവും തുകയും വര്‍ദ്ധിപ്പിക്കുക, അവശത അനുഭവിക്കുന്ന സംസ്കൃത പണ്ഡിതര്‍ക്ക് സാമ്പത്തിക സഹായം നല്‍കുക തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു. വേദി സംസ്ഥാന പ്രസിഡന്റ് ആലപ്പുഴ രാജശേഖരന് നായര്‍ ഉദ്ഘാടനം ചെയ്തു.
സെക്രട്ടറി വി.എം.കെ. നമ്പൂതിരി കുട്ടംപേരൂര്‍ അദ്ധ്യക്ഷനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: