തിരുവനന്തപുരം : 2018 ലെ കേരള നിക്ഷേപം പ്രോത്സാഹിപ്പിക്കലും സുഗമമാക്കലും ബില്ലുകള്‍ നിയമസഭ പാസ്സാക്കി. വ്യത്യസ്ത നിയമങ്ങള്‍ പ്രകാരം ആവശ്യമായിട്ടുള്ള വിവിധ ലൈസന്‍സുകള്‍, അനുവാദം, അംഗീകാരം, ക്ലീയറന്‍സുകള്‍ തുടങ്ങിയവ നല്‍കുന്നതിനുള്ള കാലതാമസം ഒഴിവാക്കി നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി കേരളത്തെ മാറ്റുക എന്നതാണ് നിയമ നിര്‍മ്മാണത്തിന്റെ ലക്ഷ്യം. കേരള പഞ്ചായത്ത് രാജ് ആക്ട്, മുന്‍സിപ്പാലിറ്റി ആക്ട്, ചുമട്ടുതൊഴിലാളി ആക്ട്, കേരളാ വ്യവസായ ഏകജാലക ക്ലിയറന്‍സ് ബോര്‍ഡുകളും വ്യവസായ ബോര്‍ഡുകളും വ്യവസായ നഗര പ്രദേശ വികസനവും ആക്ട് തുടങ്ങിയ ഏഴു നിയമങ്ങളിലാണ് ഭേദഗതികള്‍ വരുത്തിയത്.
പതിനഞ്ചു കോടിയുടെ മൂലധന നിക്ഷേപമുള്ള വ്യവസായങ്ങള്‍ക്ക് ഇനി മുതല്‍ ജില്ലാ ഏകജാലക ക്ലിയറന്‍സ് ബോര്‍ഡില്‍ അപേക്ഷ സമര്‍പ്പിക്കാം. 15 കോടിയുടെ മുകളില്‍ മൂലധന നിക്ഷേപമുള്ള വ്യവസായ സംരംഭങ്ങള്‍ക്ക് ക്ലിയറന്‍സ് നല്‍കുന്നത് സംസ്ഥാന ബോര്‍ഡ് ആയിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: