കണ്ണന്റെ ആറാട്ട് തിരുവാഭരണമില്ലാതെ

Thursday 5 April 2018 2:00 am IST

 

അമ്പലപ്പുഴ: അമ്പലപ്പുഴകണ്ണന്റെ ഈവര്‍ഷത്തെ ആറാട്ട് തിരുവാഭരണമില്ലാതെ. ആറാട്ടുനാളില്‍ തിരുവാഭരണം ചാര്‍ത്തി അണിഞ്ഞൊരുങ്ങി വരുന്ന കണ്ണനെ ദര്‍ശിക്കാന്‍ പതിനായിരക്കണക്കിന് ഭക്തരാണ് മുന്‍കാലങ്ങളില്‍ ക്ഷേത്രനഗരിയിലേക്ക് ഒഴുകിയിരുന്നത്. തിരുവാഭരണം മോഷണം നടന്ന് ഒരുവര്‍ഷമായിട്ടും ദേവസ്വം ബോര്‍ഡിന്റെയും ഉന്നത #ോപീലസ് ഉദ്യോഗസ്ഥരുടെയും ഒത്തുകളിമൂലം പ്രതികള്‍ രക്ഷപ്പെടുകയാണെന്ന് ഭക്തജനങ്ങള്‍ ആരോപിക്കുന്നു.

 കഴിഞ്ഞ ഏപ്രില്‍ മാസമാണ് തിരുവാഭരണം ക്ഷേത്രത്തില്‍ നിന്നും മോഷണം പോകുന്നത്. പ്രതികള്‍ ക്ഷേത്രവുമായി ബന്ധമുള്ളവരാണെന്ന് പ്രഥമദൃഷ്ട്യാ തന്നെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മനസ്സിലായെങ്കിലും അന്വേഷണം അട്ടിമറിക്കപ്പെടുകയാണ്. തിരുവാഭരമം മോഷ്ടിച്ച പ്രതി തന്നെ അത് ക്ഷേത്രത്തില്‍ എത്തിക്കുമെന്നായിരുന്നു അന്നത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും ചില പോലീസ് ഉദ്യോഗസ്ഥരും പറഞ്ഞത്. പിന്നീട് തിരുവാഭരമം കാണിക്കവഞ്ചിയില്‍ നിന്നും കണ്ടെത്തുകയും ചെയ്തു. എന്നാല്‍ കണ്ടെത്തിയത് ക്ഷേത്രത്തില്‍ നിന്നും മോഷണം പോയ തിരുവാഭരണം തന്നെയാണോ എന്ന സംശയം ഭക്തജനങ്ങള്‍ അന്ന് ഉന്നയിച്ചിരുന്നു.

 തിരുവാഭരണം കാണിക്കവഞ്ചിയില്‍ നിക്ഷേപിച്ച ആളെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയ പോലീസ് പ്രതിയെ പിടിക്കാതെ അന്വേഷണം വീണ്ടും നീട്ടിക്കൊണ്ടുപോകുകയാണ്. ഭക്തരുടെ പ്രക്ഷോക്ഷത്തെത്തുടര്‍ന്ന് അന്വേഷണം ടെമ്പിള്‍ സ്‌ക്വാഡിനെ ഏല്‍പ്പിച്ചെങ്കിലും അന്വേഷണത്തില്‍ പുരോഗതിയില്ല.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.