കണിച്ചുകുളങ്ങര ക്ഷേത്രത്തില്‍ ധ്വജപ്രതിഷ്ഠയും ചക്കരപ്പൊങ്കലും 30ന്

Thursday 5 April 2018 2:00 am IST

 

ചേര്‍ത്തല: കണിച്ചുകുളങ്ങര ദേവീ ക്ഷേത്രത്തില്‍ 30 ന് കൊടിമര പ്രതിഷ്ഠയോടനുബന്ധിച്ച് ചക്കരപൊങ്കല്‍ സമര്‍പ്പണം നടക്കും. ക്ഷേത്രത്തിന്റെ മൂലസ്ഥാനമായ കുമര്‍ത്തുശേരിയില്‍ ആദ്യ കാലഘട്ടത്തില്‍ ദേവിക്ക് നേദിച്ചിരുതാണ് ചക്കരചോറ്. 

  ഭക്തര്‍ സ്വയം  തയാറാക്കുന്ന നിവേദ്യമാണ് സമര്‍പ്പിക്കുന്നത്. 30ന് പുലര്‍ച്ചെ മൂന്നിന് ധ്വജപ്രതിഷ്ഠ നടക്കും. തുടര്‍ന്ന് രാവിലെ ഏഴിന് ചക്കരപൊങ്കല്‍ സമര്‍പ്പണ ചടങ്ങുകള്‍ ആരംഭിക്കും. ദേവസ്വം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശന്‍ ഭദ്രദീപ പ്രകാശനം നിര്‍വഹിക്കും. 

 കൂപ്പണ്‍ വിതരണ ഉദ്ഘാടനം ദേവസ്വം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശന്‍ നിര്‍വഹിച്ചു. പടാകുളങ്ങര തറവാട്ടിലെ അംഗങ്ങള്‍ക്ക് ദേവസ്വം ഖജാന്‍ജി കെ.കെ. മഹേശനും അഗസ്റ്റിന്‍ ചാരങ്കാട്ടിന് ദേവസ്വം സെക്രട്ടറി ധനേശന്‍ പൊഴിക്കലും കൂപ്പണ്‍ കൈമാറി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.