കനത്ത ചൂടിനെ അവഗണിച്ച് എന്‍ഡിഎ പ്രചാരണം

Thursday 5 April 2018 2:00 am IST

 

ചെങ്ങന്നൂര്‍: പൊളളുന്ന വെയിലിനെ വെല്ലുന്ന മനസ്സുമായി തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ സക്രിയമായിരിക്കുകയാണ് ചെങ്ങന്നൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പി.എസ്. ശ്രീധരന്‍പിള്ള.

  എതിരാളികളെ നിഷ്പ്രഭമാക്കിയാണ് ഓരോ മേഖലയിലും ഇദ്ദേഹം കടന്നു ചെല്ലുന്നത്. ശ്രീധരന്‍പിള്ള ഇന്ന് മണ്ഡലത്തില്‍ രാഷ്ട്രീയ ചര്‍ച്ചയില്‍ നിറഞ്ഞു നില്‍ക്കുന്നു.

   ഓരോ വോട്ടര്‍മാരെയും നേരില്‍ക്കണ്ട് വോട്ട് അഭ്യര്‍ത്ഥിക്കുകയും മാറ്റത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തിയുള്ള പ്രചാരണ പരിപാടികളാണ് എന്‍ഡിഎ സംഘടിപ്പിച്ചിരിക്കുന്നത്.

   ന്യൂനപക്ഷ മേഖലയിലും വന്‍ സ്വീകാര്യതയാണ് പി.എസ്. ശ്രീധരന്‍പിള്ളയ്ക്ക് ലഭിക്കുന്നത്. എല്‍ഡിഎഫും യുഡിഎഫും നടത്തുന്ന കള്ളപ്രചാരണങ്ങള്‍ രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമമാണെന്ന് ന്യൂനപക്ഷ സമുദായങ്ങള്‍ തിരിച്ചറിഞ്ഞതിന്റെ ഉദാഹരണമാണ് ശ്രീധരന്‍പിള്ളയ്ക്ക് അവര്‍ക്കിടയില്‍ ലഭിക്കുന്ന സ്വീകരണം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.