കളക്ടര്‍ ഇടപെട്ടു: വിദ്യാര്‍ത്ഥികള്‍ക്കു പരീക്ഷയെഴുതാന്‍ അനുമതി

Thursday 5 April 2018 2:00 am IST

 

ചേര്‍ത്തല: കോളേജ് അധികൃതര്‍ ഹാള്‍ടിക്കറ്റ് നിഷേധിച്ച മൂന്നു വിദ്യാര്‍ത്ഥികള്‍ക്ക് ജില്ലാകളക്ടറുടെ ഇടപെലിലൂടെ പരീക്ഷയെഴുതാന്‍ അനുമതി. ഗവണ്‍മെന്റ് പോളീടെക്നിക് കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളായ സാഗര്‍ സെലിന്‍, എം. സനല്‍കുമാര്‍, സുഭാഷ് എന്നിവര്‍ക്കാണ് പരീക്ഷയുടെ തലേന്ന് ഹാള്‍ടിക്കറ്റ് ലഭിച്ചത്. ഹാള്‍ടിക്കറ്റ് നിഷേധിച്ച അധികാരികളുടെ നടപടിക്കെതിരെ വിദ്യാര്‍ത്ഥികള്‍ ജില്ലാകളക്ടര്‍ ടി.വി. അനുപമയ്ക്ക് പരാതി നല്‍കിയിരുന്നു. 

 റെക്കോഡുകള്‍ പൂര്‍ത്തിയാക്കിയിട്ടില്ലെന്നും അറ്റന്‍ഡന്‍സില്ലെന്നും ചൂണ്ടിക്കാട്ടിയാണ് അധികാരികള്‍ ഹാള്‍ടിക്കറ്റ് നിഷേധിച്ചത്. കളക്ടറുടെ നിര്‍ദ്ദേശ പ്രകാരം തഹസില്‍ദാര്‍ മുഹമ്മദ്ഷെറീഫ് വിഷയത്തിള്‍ ഇടപെട്ട് പ്രിന്‍സിപ്പലിനെ കാണുകയായിരുന്നു. അധികാരികള്‍ തടസവാദങ്ങള്‍ ഉന്നയിച്ചെങ്കിലും ഒടുവില്‍ ഇവര്‍ക്ക് പരീക്ഷയെഴുതാനുള്ള അനുമതി നല്‍കുകയായിരുന്നു. കോളേജ് അധികൃതര്‍ വിവരം ചൂണ്ടിക്കാട്ടി സാങ്കേതിക വിദ്യാഭ്യാസവകുപ്പിന് റിപ്പോര്‍ട്ടു നല്‍കി. നിയമപരമായ നടപടികള്‍ മാത്രമാണ് ചെയ്തതെന്ന് പ്രിന്‍സിപ്പല്‍ ആര്‍. ജയകുമാര്‍ പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.