ഒന്നിലേറെ മണ്ഡലങ്ങളില്‍ മത്സരിക്കുന്നതിനെതിരെ തെര.കമ്മീഷന്‍

Thursday 5 April 2018 4:30 am IST

ന്യൂദല്‍ഹി: ഒരു സ്ഥാനാര്‍ത്ഥി ഒന്നിലധികം മണ്ഡലങ്ങളില്‍  മത്സരിക്കുന്നതിനെതിരെ കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇത് വിലക്കണമെന്ന് കമ്മീഷന്‍ സുപ്രീംകോടതിയെ അറിയിച്ചു.  അല്ലെങ്കില്‍   ഉപതെരഞ്ഞെടുപ്പ് നടത്താനുള്ള ചെലവ് സ്ഥാനാര്‍ത്ഥിയില്‍ നിന്ന് ഈടാക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. 

രണ്ടിടത്തും വിജയിച്ചശേഷം ഒരു മണ്ഡലത്തിലെ പദവി രാജിവെയ്ക്കുമ്പോള്‍  ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടിവരുന്നത് അധികച്ചെലവാണ്. നിയമസഭയിലേക്ക് അഞ്ചു ലക്ഷം രൂപയും ലോക്‌സഭയിലേക്ക് പത്തുലക്ഷം രൂപയും ഈടാക്കി മാത്രമേ രണ്ടു മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ അനുമതി നല്‍കാവൂ എന്ന് കമ്മീഷന്‍  ശുപാര്‍ശ നല്‍കിയിരുന്നു. 

കമ്മീഷന്റെ നിലപാടിന്മേല്‍ ആറാഴ്ചയ്ക്കകം അഭിപ്രായമറിയിക്കാന്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഒരു സ്ഥാനാര്‍ത്ഥി ഒരു മണ്ഡലത്തില്‍ മാത്രമേ മത്സരിക്കാവൂ എന്ന് കേന്ദ്രനിയമ കമ്മീഷനും ശുപാര്‍ശ നല്‍കിയിരുന്നതാണ്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.