വി. മുരളീധരന് ദല്‍ഹിയില്‍ സ്വീകരണം

Thursday 5 April 2018 4:35 am IST
"undefined"

ന്യൂദല്‍ഹി: ബിജെപിയുടെ പ്രതിനിധികളായി പാര്‍ലമെന്റിലുള്ള മലയാളികളായ അഞ്ച് പേരും  സംസ്ഥാനത്തിന്റെ വികസനത്തില്‍ കേരളാ സര്‍ക്കാരിനൊപ്പം പ്രവര്‍ത്തിക്കുമെന്ന് രാജ്യസഭാ എംപി വി. മുരളീധരന്‍. ഇടതു-വലതു, ബിജെപി മുന്നണികളിലായുള്ള 34 എംപിമാരെയും കേരളത്തിന്റെ വികസനത്തിനായി അണിനിരത്തേണ്ട ചുമതല സംസ്ഥാന സര്‍ക്കാരിനാണെന്നും അദ്ദേഹം പറഞ്ഞു.

ദല്‍ഹിയിലെ മലയാളി സംഘടനകള്‍ കേരളാ ഹൗസില്‍ നല്‍കിയ സ്വീകരണച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു വി. മുരളീധരന്‍. കേന്ദ്ര സാംസ്‌കാരിക  മന്ത്രി ഡോ. മഹേഷ് ശര്‍മ്മ, കേന്ദ്രടൂറിസം  മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം അടക്കമുള്ളവര്‍ സ്വീകരണ പരിപാടിയില്‍ പങ്കെടുത്തു. 

കേരളാ സ്‌കൂള്‍ ചെയര്‍മാന്‍ ബാബു പണിക്കര്‍ അധ്യക്ഷത വഹിച്ചു.  എന്‍.വേണുഗോപാല്‍, എന്‍. അശോകന്‍, എംകെജി പിള്ള, ആര്‍.ആര്‍ നായര്‍, എം.ആര്‍ വിജയന്‍, പ്രസന്നന്‍ പിള്ള, പി. സന്ദീപ് കുമാര്‍, ടി.കെ കുട്ടപ്പന്‍, സി. ചന്ദ്രന്‍, വരത്ര ശ്രീകുമാര്‍, ബാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.