കേംബ്രിഡ്ജ് അനലിറ്റിക്ക 9 കോടിയോളം ആളുകളുടെ വിവരങ്ങള്‍ ചോര്‍ത്തി

Thursday 5 April 2018 10:48 am IST

സാന്‍‌ഫ്രാന്‍സിസ്‌കോ: കേംബ്രിഡ്‌ജ് അനലിറ്റിക്ക വഴി ഏകദേശം ഒന്‍പതു കോടിയോളം ആളുകളുടെ വിവരങ്ങള്‍ ചോര്‍ന്നുവെന്ന് സുക്കര്‍ബര്‍ഗിന്റെ വെളിപ്പെടുത്തല്‍. യൂറോപ്യന്‍ സ്വകാര്യത നിയമത്തിന്റെ കീഴിലുള്ള എല്ലാ സംവിധാനങ്ങളും എല്ലാ ഫെയ്‌സ്‌ബുക്ക് ഉപഭോക്താക്കള്‍ക്കും ലഭ്യമാക്കുമെന്നും സുക്കര്‍ബര്‍ഗ് പറഞ്ഞു.

വാര്‍ത്താസമ്മേളനത്തിലാണ് സുക്കര്‍ബര്‍ഗ് കണക്കുകള്‍ വെളിപ്പെടുത്തിയത്. വിവരങ്ങള്‍ ചോര്‍ത്തിയതിന് നേരത്തെ സുക്കര്‍ബര്‍ഗ് മാപ്പ് പറഞ്ഞിരുന്നു. വിഷയത്തില്‍ വിശദീകരണം നല്‍കാന്‍ സുക്കര്‍ബര്‍ഗ് ഈ മാസം പതിനൊന്നിന് യുഎസ് പ്രതിനിധി സഭയ്ക്ക് മുന്‍പാകെ ഹാജരാകും. തനിക്കു പകരം ഫെയ്‌സ്‌ബുക്കിന്റെ മറ്റൊരു പ്രതിനിധിയെയായിരിക്കും സമിതിക്കു മുന്‍പാകെ അയയ്ക്കുകയെന്ന് നേരത്തേ സുക്കര്‍ബര്‍ഗ് പറഞ്ഞിരുന്നു.

എന്നാല്‍ ഡേറ്റാവിവാദം ശക്തമാവുകയും ഉപയോക്താക്കളോടു പരസ്യമായി മാപ്പുപറയേണ്ടി വരികയും ചെയ്യേണ്ട സാഹചര്യം സംജാതമായതോടെയാണു മനംമാറ്റം. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.