പോലീസുകാരെ മര്‍ദ്ദിച്ചതിന് കേസെടുത്ത എസ്‌ഐയെ സ്ഥലം‌മാറ്റി

Thursday 5 April 2018 11:20 am IST

കോഴിക്കോട്: സിഐടിയു പ്രവര്‍ത്തകര്‍ പോലീസുകാരെ മര്‍ദ്ദിച്ച സംഭവത്തില്‍ കേസെടുത്ത സിഐയെ സ്ഥലം‌മാറ്റി. കസബ സിഐ പ്രമോദിനെ കാസര്‍കോട് കുമ്പള കോസ്റ്റല്‍ പോലീസ് സ്റ്റേഷനിലേക്കാണ് മാറ്റിയത്. 

കോഴിക്കോട് പുതിയ സ്റ്റാന്‍റില്‍ രണ്ട് എസ്‌ഐമാരടക്കം അഞ്ച് പോലീസുകാരെ മര്‍ദിച്ച സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റു ചെയ്തിരുന്നു. മൂന്ന് കേസുകളിലായി 116 പേര്‍ക്കെതിരായി പോലീസ് കേസെടുത്തിരുന്നു. 

സ്വകാര്യ ബസിനുള്ളിലേക്ക് സിഐടിയുക്കാര്‍ ചരക്ക് കയറ്റിയത് കാലില്‍ വീണത് യാത്രക്കാരനായിരുന്ന എസ്‌ഐ ബാബുരാജ് ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.