മെൽബൺ: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണം. ഭാരോദ്വാഹനത്തില്‍ മീരാഭായ് ചാനുവാണ് സ്വര്‍ണം നേടിയത്. 48 കിലോ വിഭാഗത്തിലാണ് ചാനുവിന്റെ ഈ നേട്ടം. നിലവിലെ ലോക ചാമ്പ്യനാണ് മീരാഭായ് ചാനു.
ഇന്ന് രാവിലെ നടന്ന മത്സരത്തില്‍ ഇന്ത്യയുടെ ഗുരു രാജ 56 കിലോ പുരുഷ വിഭാഗത്തില്‍ വെള്ളി മെഡല്‍ നേടിയിരുന്നു. മലേഷ്യയുടെ മുഹമ്മദ് അസ്രോയ് 261 കിലോയോടെ മത്സരയിനത്തില്‍ സ്വര്‍ണ്ണവും ശ്രീലങ്കയുടെ ചതുരംഗ ലക്മല്‍ (248 കിലോ) വെങ്കലവും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: