നീരവ് മോദിയുടെ ബെല്‍ജിയത്തെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു

Thursday 5 April 2018 12:19 pm IST
"undefined"

ബ്രസൽസ്: വജ്ര വ്യാപാരി നീരവ് മോദിയുടെ ബെൽജിയത്തെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. രണ്ട് അക്കൗണ്ടുകളാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ നിര്‍ദേശപ്രകാരം ബെല്‍ജിയം സര്‍ക്കാര്‍ മരവിപ്പിച്ചത്. 

തട്ടിപ്പു നടത്തി നേടിയ കോടിക്കണക്കിനു രൂപ നീരവ് മോദി വിദേശരാജ്യങ്ങളിലെവിടെയോ നിക്ഷേപിച്ചിരിക്കുകയാണെന്നു എന്‍ഫോഴ്സ്മെന്‍റ് നേരത്തേ വ്യക്തമാക്കിയിരുന്നു. നീരവ് മോദി പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,578 കോടിയുടെ തട്ടിപ്പു നടത്തിയാണ് മുങ്ങിയിരിക്കുന്നത്. നീരവിന്‍റെ ഇന്ത്യയിലെ സ്ഥാപനങ്ങളിലും വസതികളിലും നടന്ന റെയ്ഡില്‍ കോടികളുടെ സ്വത്ത് കണ്ടെത്തിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.