ബംഗളൂരു: കാവേരി നദി ജലതർക്കവുമായി ബന്ധപ്പെട്ട് കർണാടകയിൽ ഏപ്രിൽ 12ന് ഹർത്താൽ നടത്തുമെന്ന് കന്നട സംഘടനകൾ പ്രഖ്യാപിച്ചു. ബന്ദിന്റെ പശ്ചാത്തലത്തിൽ കർണാടകയിൽ തമിഴ് സിനിമകൾ പ്രദർശിപ്പിക്കില്ലെന്നും സംഘടനകൾ അറിയിച്ചു.
അതേ സമയം കാവേരി വിഷയവുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽ ഇന്ന് ബന്ദ് പുരോഗമിക്കുകയാണ്. എംഡിഎംകെ, സിപിഎം, ഡിഎംകെ, കോണ്‍ഗ്രസ്, തുടങ്ങി എട്ട് പ്രതിപക്ഷ പാര്‍ട്ടികളും വ്യാപാരികളും നിരവധി കർഷക സംഘടനകളുമാണ് ബന്ദിന് നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: