പത്രിക നല്‍കാനും സമ്മതിക്കുന്നില്ല; ബംഗാള്‍ ബിജെപി സുപ്രീം കോടതിയില്‍

Thursday 5 April 2018 2:16 pm IST
"undefined"

ന്യൂദല്‍ഹി: ബംഗാളിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പത്രിക നല്‍കാന്‍ അനുവദിക്കാത്തതിനെതിരേ ബിജെപി ബംഗാള്‍ ഘടകം സുപ്രീം കോടതിയില്‍. തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ ബിജെപി പ്രവര്‍ത്തകരെ കായികമായി തടയുന്നുവെന്നാണ് പരാതി. വിഷയം നാളെ കേള്‍ക്കാമെന്ന് കോടതി സമ്മതിച്ചു.

പത്രിക സമര്‍പ്പണ തീയതി നീട്ടണമെന്നും ആവശ്യപ്പെടുന്നുണ്ട്. നാളെയാണ് അവസാന ദിവസം. സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ നടക്കുന്ന ആക്രമണങ്ങള്‍ മൂലമാണ് പത്രിക നല്‍കാന്‍ കഴിയാത്തതെന്ന് ബിജെപി ആരോപിച്ചു. തെരഞ്ഞെടുപ്പില്‍ ആവശ്യത്തിന് സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്ര റിസര്‍വ് പോലീസിനെ നിയോഗിക്കണമെന്നും ആവശ്യമുണ്ട്.  തെരഞ്ഞെടുപ് നീതിപൂര്‍വകം നടക്കണമെങ്കില്‍ കേന്ദ്ര സേന വേണമെന്ന് ബംഗാള്‍ ബിജെപി അദ്ധ്യക്ഷന്‍ ദിലീപ് ഘോഷ് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.