വേഷം, ഫാഷന്‍, സിനിമ: ഇസ്ലാമിക ശാസ്ത്രം ചര്‍ച്ചചെയ്യാന്‍ ഫിഖ്ത് ഫോറം

Thursday 5 April 2018 3:11 pm IST

ദുബായ്: വേഷം, ഫാഷന്‍, സിനിമ, ടിവി പരിപാടികള്‍ തുടങ്ങിയവയുടെ ഇസ്ലാമിക മതശാസ്ത്രവും ഡിജിറ്റല്‍ സാമ്പത്തിക ശാസ്ത്രവും ചര്‍ച്ചചെയ്യാന്‍ ദുബായിയില്‍ ഇസ്ലാമിക് ഇക്കോണമി ഫിഖ്ത് ഫോറം ഏപ്രില്‍ 22 മുതല്‍. ഇസ്ലാമിക ജീവിതരീതിയിലെ പരമാവധി സന്തോഷം നേടാനുള്ള വഴികളായിരിക്കും ചര്‍ച്ചയില്‍ വിഷയമാകുക.

സര്‍ക്കാര്‍ സഹകരണത്തോടെ വിവിധ ഇസ്ലാമിക ചാരിറ്റി സംഘടനകളും സ്ഥാപനങ്ങളും ചേര്‍ന്നാണ് പരിപാടി നടത്തുന്നത്. ദുബായിയെ ലോക ഇസ്ലാമിക സാമ്പത്തിക കേന്ദ്രമാക്കുകയാണ് ലക്ഷ്യമെന്ന് ദുബായ് ഭരണാധികാരിയും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മൊഹമ്മദ് ബിന്‍ റഷീദ് അല്‍ മക്തൗം പറഞ്ഞു. ചര്‍ച്ചകളില്‍ 33 ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ഇസ്ലാമിക കലകള്‍, ഡിസൈന്‍, സാമ്പത്തികാവസ്ഥ, ശില്‍പ്പവിദ്യ തുടങ്ങിയവ ചര്‍ച്ചയാകും. 

ഇസ്ലാമിക ഫാഷന്‍, വേഷം, കൃത്രിമ മനുഷ്യന്‍, വിവിധ മാദ്ധ്യമ പരിപാടികള്‍, സിനിമാ നിര്‍മ്മാണം തുടങ്ങിയവയുടെ ഇസ്ലാമിക കാഴ്ചപ്പാട് ചര്‍ച്ചയാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.